അബ്കാരി ഫീസുകള്‍ കൂട്ടി, ഡ്രൈഡേ ഒഴിവാക്കാതെ സര്‍ക്കാരിന്റെ പുതിയ മദ്യനയം: ഏപ്രിലില്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: അബ്കാരി ഫീസുകള്‍ കൂട്ടിയും ഡ്രൈഡേ ഒഴിവാക്കാതെയും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. മന്ത്രിസഭ അംഗീകാരം നല്കിയ പുതിയ കരട് മദ്യനയം
ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തില്‍ നയപരമായ തീരുമാനം എന്നിവയായിരുന്നു മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്ന വിഷയങ്ങള്‍.
ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തില്‍ ഉള്ളത്. കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. ഡിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വര്‍ധനവ് ഉണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി.
സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മിനും ഉണ്ടായിരുന്നത്. ഇത് വലിയ വിവാദവുമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് വരുന്ന സന്ദര്‍ഭത്തില്‍ വിവാദ തീരുമാനത്തിലേക്ക് പോകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."