HOME
DETAILS
MAL
സഊദിയില്‍ ലൈവ് സംഗീത പരിപാടികള്‍ക്ക് അനുമതി; വിനോദ നയം പരിഷ്കരിച്ചു
backup
January 24 2019 | 09:01 AM
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ ലൈവ് സംഗീത പരിപാടിയടക്കം വിവിധ പരിപാടികള്‍ അവതരിപ്പിക്കാന്‍ അനുമതി നല്കി സഊദി വിനോദ നയം പരിഷ്കരിച്ചു. വിനോദ അതോറിറ്റിയാണ് പുതിയ പരിഷ്കാരങ്ങള്‍ കൊണ്ട് വരാന്‍ അനുമതി നല്‍കിയത്. ഇതോടെ ലൈവ് സംഗീത നിശകളും ഗാനമേളകളും കോമഡി പരിപാടികളും സഊദിയില്‍ അവതരിപ്പിക്കനാകും. ഇത് കൂടാതെ പാശ്ചാത്യ കലാകാരന്മാരുടെ വിവിധ വിനോദ കലാ പരിപാടികളും സ്പെയിന് കാളയോട്ട മത്സരങ്ങളും സംഘടിപ്പിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഗാനമേളകള്‍, പാശ്ചാത്യ അവതരണങ്ങള്‍, ബാസ്കറ്റ് ബോള്‍ ഗെയിമുകള്‍, സ്പാനിഷ് കാളയോട്ട മത്സരങ്ങള്‍ എന്നിവക്കെല്ലാം ലൈസന്‍സ് അനുവദിക്കും.
വിനോദ അതോറിറ്റി മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടത്തിയ സമ്മേളനത്തിലാണ് മേധാവി തുര്‍ക്കി ആലു ശൈഖിന്റെ പ്രഖ്യാപനം. വിനോദ രംഗത്ത് ലോകത്തെ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിക്കലാണ് സഊദിയുടെ ലക്ഷ്യം. ഇതിനായി വിനോദ, സാംസ്കാരിക, കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ വന്‍കിട കമ്പനികളടക്കം വിവിധ സ്വദേശ, വിദേശ കമ്പനികളുമായി ധാരണയില്‍ എത്തുമെന്നും അദേഹം പറഞ്ഞു. ഇതോടൊപ്പം വന്‍കിട നിക്ഷേപവും ജോലികളും സൃഷ്ടിക്കുമെന്നതും ലക്ഷ്യമിടുന്നുണ്ട്. പുതിയ നയത്തിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ലക്ഷക്കണക്കിന് ജോലി സൃഷ്ടിക്കുമെന്നും റിയാദ് കിങ്ഡം ടവറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിനോദ അതോരിറ്റി മേധാവി അറിയിച്ചു.
ഇതുകൂടാതെ, മക്ക പ്രവിശ്യയിലെ വാണിജ്യ നഗരമായ ജിദ്ദയില്‍ ഈ വര്‍ഷം മൂന്ന് തിയേറ്ററുകള്‍ കൂടി തുറക്കുമെന്നു അധികൃതര്‍ അറിയിച്ചു. ജിദ്ദയിലെ ആദ്യത്തെ സിനിമാ തിയേറ്റര്‍ റെഡ് സീ മാളില്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. വിവിധ മാളുകളിലായി ഒന്നര വര്‍ഷത്തിനുള്ളില്‍ ജിദ്ദയില്‍ 65 സ്ക്രീനുകളാണ് സജ്ജമാക്കുന്നത്.യു.എ.ഇ കമ്പനിയായ വോക്സ് സിനിമാസ് ആണ് റെഡ് സീ മാളില്‍ തിയേറ്റര്‍ തിങ്കളാഴ്ച തിയേറ്റര്‍ തുറക്കുന്നത്. 35 വര്‍ഷം നീണ്ട വിലക്കിനു ശേഷം അടുത്തിടെയാണ് സഊദി തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്കാന് അധികൃതര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."