ലെവി, നികുതി സഊദിക്ക് തിരിച്ചടിയോ? പ്രത്യാഘാതത്തെ കുറിച്ചു പഠനം നടത്തണമെന്ന് ശൂറാ കൗണ്‍സില്‍
റിയാദ്: സഊദിയില്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വിവിധ മേഖലയിലുള്ള ഫീസ് വര്‍ധനവ് തിരിച്ചടിയാകുന്നതായി സൂചന. ഇതേ കുറിച്ചു നടത്തിയ പഠനത്തിലെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച്ച തലസ്ഥാനത്ത് ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്.
വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി, പുതിയ നികുതികള്‍, ഫീസ് എന്നിവ വര്‍ധിപ്പിച്ചത് രാജ്യത്തെ സ്വകാര്യ മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ശൂറ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി.
സ്വകാര്യ മേഖലയെയും ജി.ഡി.പിയെയും ടാക്‌സും ഫീസും എങ്ങനെ ബാധിച്ചു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കണം. മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 40 ല്‍ നിന്നും 65 ശതമാനമായി ഉയര്‍ത്തുന്നതിന് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ നികുതിയും മറ്റും ഏര്‍പ്പെടുത്തിയത്. എന്നാല്‍, സ്വകാര്യ മേഖലയിലെ പ്രതിസന്ധി ഈ ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. പ്രതിസന്ധികള്‍ തരണം ചെയ്ത് വിപണി ആരോഗ്യകരമായി നിലനിര്‍ത്തുക എന്നത് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ ബാധ്യതയാണെന്നും ശൂറ ഓര്‍മിപ്പിച്ചു.
വികസനത്തിലെ പ്രധാന പങ്കാളിയായി സ്വകാര്യ മേഖലയെ മാറ്റാന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം അവസരമൊരുക്കുകയും രാജ്യത്ത് ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുകയും വേണമെന്നും ശൂറ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ശൂറ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."