നാദാപുരം-കൈനാട്ടി സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്ക്; റോഡ് 15 മീറ്ററായി വികസിപ്പിക്കും
എടച്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സംസ്ഥാനപാത 15 മീറ്ററായി വികസിപ്പിക്കാന്‍ പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമായ അളവെടുപ്പ് പൂര്‍ത്തിയായി. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയ സംസ്ഥാന പാതയുടെ വികസനത്തിന് തുടക്കമായതോടെ പലകോണില്‍ നിന്നും എതിര്‍പ്പുകളും ഉയര്‍ന്നുകഴിഞ്ഞു.
നേരത്തെ ഭൂമിയേറ്റടുക്കുന്ന കാര്യത്തിലുണ്ടായ എതിര്‍പ്പുകള്‍ കാരണമാണ് നാദാപുരം - കൈനാട്ടി സംസ്ഥാന പാതയുടെ വീതികൂട്ടല്‍ സ്തംഭിച്ചത്. സ്ഥലമേറ്റെടുപ്പിന് തന്നെ രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആറുമീറ്റര്‍ പാത എട്ട് മീറ്ററായി വീതികൂട്ടിയതു മാത്രമാണ് ഇതിനിടയില്‍ വന്ന ഏക പരിഷ്‌കാരം. എന്നാല്‍ വാഹന പെരുപ്പത്തിന് അനുസരിച്ച് പാതയുടെ വികസനം നടത്തിയില്ല.
ഇതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായി. ചില ദിവസങ്ങളില്‍ മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ റോഡില്‍ കടന്നുപോകാന്‍ എടുക്കുന്നത്. സംസ്ഥാന പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അങ്ങാടിയുടെ മധ്യഭാഗ ത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഗതാഗതക്കുരുക്ക് രൂക്ഷമാക്കാനിടയാക്കുന്നു. ഇതിനു പുറമെ സ്വകാര്യവാഹനങ്ങളും സാധനങ്ങള്‍ വില്‍ക്കുന്നവരുടെ വണ്ടികളും ഇരുചക്ര യാത്രികരും റോഡ് സൈഡില്‍ നിര്‍ത്തിയിടുന്നതും ഗതാഗതക്കുരുക്കിനൊപ്പം വാക്കേറ്റത്തിനുമിടയാക്കുന്നു.
ഇരിങ്ങണ്ണൂര്‍ സംസ്ഥാനപാതയിലേക്കും പഴയ സബ് റജിട്രാര്‍ ഓഫിസ്, ആലശ്ശേരി റോഡുകളിലേക്കും പോകുന്ന വാഹനങ്ങളുടെ തിരക്കും എടച്ചേരി പുതിയങ്ങാടിയിലെ ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കുന്നു. റോഡ് 15 മീറ്ററായി വീതികൂട്ടാനുള്ള സൂചന നല്‍കി പൊതുമരാമത്ത് ജീവനക്കാര്‍ അളവെടുപ്പ് ജോലി പൂര്‍ത്തിയാക്കിയിരിക്കയാണ്. ഇതിനെതിരെ പ്രതിഷേധവുമായി കെട്ടിട ഉടമകളും വ്യാപാരികളും രംഗത്തെത്തി.
തുടര്‍ന്ന് എടച്ചേരി പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളില്‍ ഇ.കെ വിജയന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംസ്ഥാന പാതാ വികസനത്തെ കുറിച്ച് ആദ്യ വട്ട ചര്‍ച്ച നടന്നെങ്കിലും പൊതുധാരണയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. 15 മീറ്ററായി പാത വികസിപ്പിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ ഒന്നും തന്നെ അവശേഷിക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഭൂമിയേറ്റെടുക്കല്‍ കീറാമുട്ടിയായപ്പോള്‍
ഇതിനു പരിഹാരം കാണാനുള്ള വഴികള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ ജനപ്രതിനിധികളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുംമുഖം തിരിഞ്ഞു നില്‍ക്കുന്നതാണ് നാടിന് ശാപമാകുന്നതെന്ന് ചിലസംഘടനകളും മോട്ടോര്‍ തൊഴിലാളി യൂനിയനുകളും കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."