പൗരത്വ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം: ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ്
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ മോദിയെ പാടിപ്പുകഴ്ത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവാദമായ പൗരത്വ നിയമ ഭേദഗതിയിലും മോദിക്കൊപ്പം. പൗരത്വ നിയമത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എ.എയുമായി ബന്ധപ്പെട്ട് ഒന്നും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അത്് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇന്ത്യ ഇവിടത്തെ ജനങ്ങള്‍ക്കായി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. മതസ്വാതന്ത്ര്യം സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. യഥാര്‍ഥത്തില്‍ അവര്‍ അതിന് വേണ്ടി കഠിനമായി ശ്രമിക്കുന്നുണ്ട്. ഇവിടെ നടക്കുന്ന ഒറ്റപ്പെട്ട അക്രമങ്ങളേക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് ചര്‍ച്ച ചെയ്തിട്ടില്ല. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിവേചനത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ മുസ്്‌ലിംകളുമായി വളരെ സൗഹൃദത്തോടെയാണ് പ്രവര്‍ത്തിക്കുന്നുവെന്നാണ് മോദി പറഞ്ഞതെന്ന് ട്രംപിന്റെ പറഞ്ഞു.
കശ്മിര്‍ വിഷയത്തെ ഇന്ത്യാ പാക് ബന്ധത്തിലെ മുള്ള് എന്ന് വിശേഷിപ്പിച്ച് ട്രംപ് വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയറാണെന്ന തന്റെ മുന്‍ വാഗ്ദാനം ആവര്‍ത്തിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറയുന്നില്ല. കശ്മിര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വലിയ പ്രശ്‌നമാണ്. പ്രശ്‌നങ്ങള്‍ പരസ്പരം പരിഹരിക്കാന്‍ പോവുകയാണ്. കുറേകാലമായി ഇരുരാജ്യങ്ങളും അത് ചെയ്തു കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെയും പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെയും സഹായിക്കുന്ന തരത്തിലായിരിക്കും തന്റെ പ്രവര്‍ത്തനമെനന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."