HOME
DETAILS

'ജയ്ശ്രീറാം വിളിക്കാതെ മാധ്യപ്രവര്‍ത്തകരെ കലാപ പ്രദേശത്തേക്ക് കടത്തിവിടുന്നില്ല'

  
backup
February 25 2020 | 15:02 PM

delhi-massacre-2

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ ഡല്‍ഹിയില്‍ പടര്‍ന്നുകൊണ്ടിരിക്കെ മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടി ്അക്രമികള്‍. ജീവന്‍ പണയപ്പെടുത്തിയാണ് ഞങ്ങള്‍ പണിയെടുക്കുന്നതെന്നും സംഘ്പരിവാര്‍ അക്രമികള്‍ ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് ചോദിക്കുന്നെണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തടയുകയും ചെയ്യുന്നുണ്ടെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍. പലയിടങ്ങളിലും ഞങ്ങളുടെ കണ്‍മുന്നിലാണ് അക്രമങ്ങള്‍ നടക്കുന്നത്. ജയ്ശ്രീറാം വിളിക്കാതെ മാധ്യപ്രവര്‍ത്തകരെ കലാപ പ്രദേശത്തേക്ക് കടത്തിവിടുന്നില്ലെന്നും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ കാമറ തകര്‍ക്കുമെന്ന് പറയുന്നു. കമ്പിവടി പോലുള്ള ആയുധങ്ങള്‍ കൈയിലേന്തിയാണ് ഭിഷണി. ജാഫറാബാദില്‍ പള്ളി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആസുത്രിതമായ അക്രമമാണ് നടക്കുന്നത്. അതിനാല്‍ തന്നെ അക്രമികളുടെ മുഖങ്ങളോ അടയാളങ്ങളോ പുറത്ത് പോകരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുള്ളത് പോലെയാണ്. ഞാന്‍ മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ എന്നോട് ഹിന്ദുവാണോ മുസ് ലിമാണോ എന്ന് ചോദിച്ചുവെന്നും പി.ആര്‍ സുനില്‍ പറഞ്ഞു.
സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ പൊലിസോ കേന്ദ്രസേനയോ അവിടെ എത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. പള്ളികളും ഖബര്‍സ്ഥാനുകളുമൊക്കെ ആക്രമിക്കപ്പെടുന്നുണ്ട്്. അപ്പോഴൊന്നും പൊലിസ് പ്രതികരിക്കുകയോ സംഭവസ്ഥലത്തേക്ക് എത്തുന്നത് പോലുമില്ല.
1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ദല്‍ഹി മാറുകയാണെന്ന് ഏഷ്യാനെറ്റ് ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍. ദല്‍ഹിയില്‍ സംഘടിത ആക്രമമാണ് നടക്കുന്നതെന്നും ഒരു സംഘം ആളുകള്‍ വടിയും പിടിച്ച് പള്ളിക്കകത്തേക്ക് കയറുന്നത് താന്‍ കണ്ടതാണെന്നും റിപ്പോര്‍ട്ടര്‍ ഏഷ്യാനെറ്റ് ലൈവില്‍ വിശദീകരിച്ചു.
'16 വര്‍ഷമായി ഞാന്‍ ദല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ദല്‍ഹി മാറുകയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ടെന്നും സുനില്‍ പറഞ്ഞു.
അല്ലേ, ഈ 'കലാപങ്ങളെ' വംശഹത്യയെന്ന് തന്നെയല്ലേ വിളിക്കേണ്ടത്
ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നതെന്നും പി.ആര്‍ സുനില്‍ പറയുന്നു.
അക്രമികള്‍ക്ക് അക്രമങ്ങള്‍ നടത്താനുള്ള മൗനാനുവാദം പൊലീസ് തന്നെ നല്‍കുന്ന കാഴ്ചയാണ് കണ്ടതെന്നും റിപ്പോര്‍ട്ടര്‍ വ്യക്തമാക്കുന്നു.
'ഒരുസംഘം ആളുകള്‍ വടിയും പിടിച്ച് പൊലീസിനു മുന്നിലൂടെ പോകുന്നത് ഞാന്‍ കണ്ടതാണ്. അവര്‍ നേരെ പോയി പള്ളിക്കകത്ത് കയറുന്നു. പിന്നീട് പള്ളിയില്‍ നിന്ന് തീ ഉയരുകയാണ്. പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു. ഇതെല്ലാം നടക്കുമ്പോള്‍ പൊലീസ് തോക്കും പിടിച്ച് നോക്കി നില്‍ക്കുകയായിരുന്നു. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത്.

വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ കണ്ടത്. അക്രമദൃശ്യങ്ങള്‍ ഷൂട്ട്താല്‍ നമുക്ക് നേരെ കല്ലെറിയും. മാറിനിന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്,' പി.ആര്‍ സുനില്‍ റിപ്പോര്‍ട്ടു ചെയ്തു.
മൊബൈല്‍ഫോണുകള്‍ പുറത്തെടുക്കാന്‍പോലും പലരെയും അനുവദിക്കുന്നില്ലെന്നും പൊലീസ് സ്റ്റേഷനില്‍ പോലും ആളുകളില്ലാത്ത സാഹചര്യമാണുള്ളതെന്നും സുനില്‍ പറഞ്ഞു.

'ഇവിടെ അടുത്തുള്ള നന്ദിഗിരി പൊലീസ് സ്റ്റേഷനിലേക്ക് ഞാന്‍ അല്‍പ്പം മുന്‍പ് എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച്ച രസകരമാണ്. ആകെ രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷന്റെ ഗേറ്റ് ചങ്ങല ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്. വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിക്കുന്നു. വലിയ ഗുണ്ടാ സംഘങ്ങള്‍ കൂട്ടത്തോടെ വന്ന് പള്ളികള്‍ ആക്രമിക്കുന്നു. അവരുടെ കയ്യില്‍ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാന്‍ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല,' സുനില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഇത് നിയന്ത്രിക്കണമെങ്കില്‍ നിയന്ത്രിക്കാം. വേണമെങ്കില്‍ സൈന്യത്തെ ഇറക്കാം. പക്ഷേ അതിനുള്ള ഒരു നടപടിയും ചെയ്യുന്നില്ല. കലാപകാരികള്‍ അഴിഞ്ഞാടുകയാണെന്നും സുനില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  34 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago