ഇരിട്ടിയിലെ ക്രഷറുകളില്‍ കരിങ്കല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടി
ഇരിട്ടി: വാണിയപ്പാറ, കോളിത്തട്ട്, കീഴൂര്‍കുന്ന്, പുന്നാട്, വെള്ളര്‍വള്ളി, നെടുംപൊയില്‍, പേരട്ട തുടങ്ങി ഇരിട്ടി മേഖലയിലെ 12 ക്രഷറുകളില്‍ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് കുത്തനെ വില വര്‍ധിപ്പിക്കാന്‍ നീക്കം.
മുന്‍ ധാരണകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി നാളെ മുതല്‍ വിലകൂട്ടാനാണ് നീക്കം. കല്‍പൊടിക്ക് ഇപ്പോഴുള്ള വില ഒരടിക്ക് 23 ആണ്. ഇതു 27 മുതല്‍ 34 വരെയാണ് വര്‍ധിപ്പിക്കുന്നത്. ഇതിനുപുറമേ ലോറിവാടക കൂടി വരുമ്പോള്‍ അടിക്ക് 44 രൂപയോളമാകും. ദൂരം കൂടുംതോറും ഇതിനു വിലകൂടും. മണലിനു പകരമായി ഉപയോഗിക്കുന്ന എം സാന്‍ഡിനു
നേരിയതും തടിച്ചതും എന്ന് വ്യത്യാസപ്പെടുത്തി അടിക്ക് 55 മുതല്‍ 60വരെയാണ് പുതുക്കിയ വില. ഒന്നരമാസം മുന്‍പ് ക്രഷര്‍ നിയന്ത്രണത്തിനെതിരെയുള്ള സമരത്തിന്റെ മറവില്‍ അര ഇഞ്ച് മെറ്റലിന് 20 രൂപ എന്നുള്ളത് 25 ആക്കി ഉയര്‍ത്തിയിരുന്നു. ഇത് 28 മുതല്‍ 30 വരെയാണ് വര്‍ധിപ്പിക്കുന്നത്. ബേബി മെറ്റലിന് 24 ഉണ്ടായിരുന്നത് 30 വരെ ആക്കി ഉയര്‍ത്തി. വര്‍ധിച്ച വില ചില ക്രഷറുകള്‍ വാങ്ങാനും തുടങ്ങിക്കഴിഞ്ഞു. ഉത്പന്നങ്ങള്‍ക്ക് വില കൂട്ടുന്നതിന്റെ ഭാഗമായി ചില ക്രഷറുകള്‍ ഉത്പന്നങ്ങള്‍ വിപണിയിലേക്ക് നല്‍കാതെ പിടിച്ചു വയ്ക്കുന്നതായും പരാതിയുണ്ട്. ലോഡിന് വില നിശ്ചയിച്ച് ലോറിക്കാരാണ് ആവശ്യക്കാരന് സാധനം എത്തിച്ചു നല്‍കുന്നത്.
വില വര്‍ധനവിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ചെറുകിട ലോറിക്കാരാണ്. വില വര്‍ധനവിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനും വിവിധ സംഘടനകള്‍ ഒരുങ്ങുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കുത്തനെ വില വര്‍ധിപ്പിച്ചപ്പോള്‍ സമരം ഉണ്ടാവുകയും തുടര്‍ന്ന് വില വര്‍ധനവ് സാഹചര്യം വരുമ്പോള്‍ സര്‍വകക്ഷി പ്രതിനിധികളേയും ത്രിതല ജനപ്രതിനിധികളെയും മറ്റു ബന്ധപ്പെട്ടവരേയും ഉള്‍പ്പെടുത്തി കൂടിയാലോചന നടത്തി വേണം തീരുമാനം എടുക്കാനെന്നുള്ള പൊതുധാരണയും കാറ്റില്‍ പറത്തിയതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."