വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥ ; അരൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
അരൂര്‍: ചേര്‍ത്തല താലൂക്കിലെ തീരദേശമേഖലയില്‍ ജപ്പാന്‍ കുടിവെള്ളം എത്താത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോടികള്‍ മുടക്കി ജപ്പാന്‍ ജല പദ്ധതി ആരംഭിച്ചിട്ടും ഇതിന്റെ പ്രയോജനം ശുദ്ധജലം പല മേഖലകളില്‍ ലഭിക്കുന്നില്ലെന്ന ആരോപണം താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
ഇതിന് പ്രധാന കാരണം വൈദ്യുതി അധികൃതരുടെ അനാസ്ഥയാണെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ആരോപിക്കുന്നു. മൂവാറ്റുപുഴയാറ്റില്‍ നിന്നും രണ്ട് പൈപ്പുകളിലൂടെയാണ് മാക്കേക്കടവിലെ ജല ശുദ്ധീകരണ ശാലയിലേക്ക് ജലം പമ്പ് ചെയ്തിരുന്നത്. ഇരുപത്തി നാല് മണിക്കൂറും പമ്പിങ്ങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൈപ്പുകളില്‍ ഒരെണ്ണം ഗുണനിലവാരമില്ലാത്തതിനാല്‍ പമ്പിങ്ങ് വേളയില്‍ മറവന്‍ തുരുത്തില്‍ വച്ച് പൊട്ടുന്നത് നിത്യ സംഭവമായിരുന്നു.കൂടാതെ രണ്ടു പൈപ്പുകളിലും കൂടി ഇരുപത്തി നാല് മണുക്കൂറും പമ്പിങ്ങ് നടത്തുന്നതിനായി ഇവിടെ ഒരു ഫീഡര്‍ മാത്രമാണ് ഉള്ളത്.
ഇക്കാരണത്താല്‍ ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വരുന്നതു മൂലം ഒരു ഫീഡര്‍ കൂടി സ്ഥാപിച്ച് പമ്പിങ്ങ് സുഗമമാക്കുന്നതിനായി നാലരക്കോടി രൂപ കെ.എസ്.ഇ.ബിക്ക് വാട്ടര്‍ അതോറിറ്റി നല്‍കി കഴിഞ്ഞു. എന്നാല്‍ ഫീഡര്‍ സ്ഥാപിക്കുന്നതിന് വൈദ്യുതി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഒറ്റ പൈപ്പിലൂടെയാണ് ഇപ്പോള്‍ പമ്പിങ്ങ് നടത്തുന്നത്. കൂടാതെ ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിപ്പിച്ചിരുന്ന ഫീഡര്‍ പന്ത്രണ്ട് മണിക്കൂര്‍ മാത്രമായി ചൂരുക്കിയിരിക്കുകയാണ്.
ഒരു പൈപ്പിലൂടെ മാത്രം പമ്പിങ്ങ് പന്ത്രണ്ട് മണിക്കൂര്‍ നടത്തുമ്പോള്‍ ആവശ്യത്തിന് ജലം എത്തിക്കുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. താലൂക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും ലക്ഷകണക്കിന് ലറ്റര്‍ വെള്ളം സംഭരിക്കുവാന്‍ ശേഷിയുള്ള ടാങ്കുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ ടാങ്കുകള്‍ പകുതിയാകുമ്പോഴേക്കും പമ്പിങ്ങ് നിര്‍ത്തുന്നതു മൂലം പകുതി ടാങ്കുകളില്‍ മാത്രമാണ് ജലം സംഭരിക്കുവാന്‍ കഴിയുന്നത്. പഞ്ചായത്തുകളിലെ ടാങ്കുകളില്‍ നിന്നും ജല വിതരണം നടത്തുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തി കുറഞ്ഞ അവസ്ഥയാണ്.
ഇത് തീരദേശ മേഖലകളില്‍ എത്തുമ്പോഴേക്കും വെള്ളത്തിന്റെ ശക്തി കുറഞ്ഞ് നൂല്‍പരുവത്തിലും പിന്നീട് ഒട്ടും ലഭിക്കാതെയുമാകുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കുവാനും നിലവാരം കുറഞ്ഞ പൈപ്പ് മാറ്റി നിലവാരമുള്ള പൈപ്പുകള്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുകയും ചെയ്ത ശേഷം നിരന്തരമായി പൊട്ടുന്ന അവസ്ഥ ഇല്ലാതാക്കുകയും വേണം.
ഇതോടൊപ്പം തന്നെ വൈദ്യുതി അധികൃതര്‍ക്ക്‌നല്‍കിയ നാലരകോടി രൂപ ഉപയോഗിച്ച് ഒരു ഫീഡര്‍ കൂടി സ്ഥാപിച്ച് ഇരുപത്തി നാല് മണിക്കൂറും പമ്പിങ്ങ് നടത്തിയാല്‍ മാത്രമേ ജപ്പാന്‍ ജല വിതരണം സഗമമാക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
വൈദ്യുതി അധികൃതരുടെ അനാസ്ഥക്കെതിരെ താലൂക്കിലെ വിവിധ പഞ്ചായത്ത് അംഗങ്ങളും ജനകീയ കൂട്ടായ്മകളും രംഗത്തെത്തിയിരിക്കുകയാണ്. ശക്തമായ പ്രക്ഷോഭം സംഘിപ്പിക്കുവാനുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."