HOME
DETAILS
MAL
ഡല്‍ഹി കലാപം: അമിത് ഷാ കേരള സന്ദര്‍ശനം ഒഴിവാക്കി
backup
February 26 2020 | 03:02 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും ഉന്നതതല യോഗം വിളിച്ച് അമിത് ഷാ. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. കലാപം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."