HOME
DETAILS
MAL
ട്രംപിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം വ്യാജമെന്ന് ഒബാമയുടെ വക്താവ്
backup
March 05 2017 | 02:03 AM
വാഷിംഗ്ടണ്‍: ഫോണ്‍ ചോര്‍ത്താന്‍ ഒബാമ നിര്‍ദ്ദേശം നല്‍കിയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണം വ്യാജമെന്ന് വക്താവ് കെവിന് ലെവിസ്. ട്രംപ് എന്നല്ല ഒരു യു.എസ് പൗരന്റെ മേലും നിരീക്ഷണം നടത്താന്‍ ഒബാമയോ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോ നിര്‍ദേശം നല്‍കിയിട്ടില്ല. നീതിന്യായ വകുപ്പ് നടത്തുന്ന സ്വതന്ത്ര അന്വേഷണം വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തരുതെന്നത് ഒബാമ ഭരണകൂടത്തിന്റെ പ്രത്യേക നിയമമായിരുന്നെന്നും ലെവിസ് പറഞ്ഞു.
നവംബറിലെ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെ തന്റെ ഫോണ്‍ ഒബാമ ചോര്‍ത്തിയെന്നായിരുന്നു ട്രംപിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."