HOME
DETAILS
MAL
യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും
backup
February 26 2020 | 03:02 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കുറ്റസമ്മതമായിട്ടു മാത്രമേ കണക്കാക്കാന്‍ കഴിയൂവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരേ പ്രക്ഷോഭം ശക്തമാക്കാന്‍ യു.ഡി.എഫ് ഏകോപനസമിതി യോഗം തീരുമാനിച്ചതായും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികളുമായുള്ള ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനു കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കുട്ടനാട് സീറ്റ് സംബന്ധിച്ച വിഷയവും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും. സി.എ.ജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പിനെതിരേയുള്ള ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് കള്ളം കൈയോടെ പിടിച്ച ജാള്യത്താലാണ്. പൊലിസില്‍ നടക്കുന്ന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുന്നത്.
ഒരു മന്ത്രിയുടെ മകനായ വ്യവസായ വകുപ്പ് സെക്രട്ടറിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റിയതെന്നും ചെന്നിത്തല ചോദിച്ചു. അദ്ദേഹം മാറി പുതിയ ആള്‍ വരുന്നതിനിടയില്‍ 66 ക്വാറിയാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരേ യു.ഡി.എഫ് ശക്തമായ പോരാട്ടം നടത്തും. ഏപ്രില്‍ രണ്ടിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളയും. പ്രചാരണാര്‍ഥം 140 കേന്ദ്രങ്ങളില്‍ മാര്‍ച്ച് 16ന് സായാഹ്നധര്‍ണ നടത്തും. പഞ്ചായത്തുകളില്‍ വികസന പ്രവര്‍ത്തനം നടത്താത്തതിനെതിരേ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് മാര്‍ച്ച് 19ന് ജില്ലാ ട്രഷറികളില്‍ ധര്‍ണ നടത്തും. പൗരത്വ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമത്തിനെതിരായി രാജ്യത്തുണ്ടാകുന്ന പ്രക്ഷോഭങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബണ്ടണ്ടണ്ടണ്ടണ്ടണ്ടിണ്ടണ്ടണ്ടണ്ട.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ യു.ഡി.എഫ് യോഗം പ്രതിഷേധം രേഖപ്പെടുത്തി. എന്‍.പി.ആറിനെയും എന്‍.ആര്‍.സിയെയും സെന്‍സസില്‍ കൂട്ടിക്കുഴയ്ക്കുന്നതിനെ എതിര്‍ക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമതി സെന്‍സസ് എന്നാണ് യു.ഡി.എഫ് നിലപാട്. സെന്‍സസ് രേഖകള്‍ എന്‍.പി.ആറിന് ദുരുപയോഗിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഇറക്കിയ ഉത്തരവ് പിന്‍വലിച്ചിട്ടില്ല. ഇതില്‍ വ്യക്തത വേണമെന്നു പറഞ്ഞതിനാണ് ജസ്റ്റിസ് കെമാല്‍ പാഷയെ മുഖ്യമന്ത്രി വിമര്‍ശിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."