സിറിയയില്‍ വീണ്ടും വ്യോമാക്രമണം: പതിനൊന്ന് മരണം
ഡമസ്‌കസ്: സര്‍ക്കാറും വിമതസേനയും നടത്തുന്ന രാസായുധപ്രയോഗമുള്‍പെടെയുള്ള ക്രൂരതകളെ കുറിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ വീണ്ടും സിറിയയില്‍ വ്യോമാക്രമണം. ആക്രമണത്തില്‍ 11 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഐ.എസ് അധിനിവേശ പ്രദേശമായ ഹമ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തില്‍ ജനവാസമുള്ള പ്രദേശത്തിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ മനുഷ്യവകാശസംഘടനയുടെ വക്താവ് റാമി അബ്ദുല്‍ റഹ്ാന്‍ പറഞ്ഞു.
സര്‍ക്കാര്‍ വിമത സേനകളുടെ ഏറ്റുമുട്ടലുകളില്‍ സാധാരണക്കാരാണ് ദുരിതം അുഭവിക്കുന്നത്. യുദ്ധഭീകരത കാരണം കഴിഞ്ഞ രണ്ടാഴ്ചകളിലായി സിറിയയിലെ ഫ്രധആന നഗരങ്ങളിലൊന്നായ അലപ്പോയില്‍ നിന്ന് നാല്‍പതിനായിരത്തിലേറെ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ 47 ദിവസമായി വെള്ളം ലഭിക്കാത്ത അവസ്ഥയിലാണ് അലപ്പോ നിവാസികള്‍. അവിടെക്കുള്ള ജലവിതരണം ഐ.എസ് തടഞ്ഞതാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."