കുനാല്‍ കമ്രയുടെ യാത്രാ നിരോധനം: വ്യോമയാന അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റിന് (ഡി.ജി.സി.എ) ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിമാനക്കമ്പനികള്‍ കമ്രക്കു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം അംഗീകരിക്കുംമുമ്പ് അത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണോ എന്ന് ഡി.ജി.സി.എ പരിശോധിക്കണമായിരുന്നെന്ന് കോടതി പറഞ്ഞു. റിപ്പബ്ലിക് ടി.വി അവതാരകന് അര്‍ണബ് ഗോസ്വാമിയോട് വിമാനത്തില്‍ വച്ച് ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നായിരുന്നു ഡി.ജി.സി.എ കമ്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
കമ്രയുടെ പരാതിയില്‍ വിമാനക്കമ്പനികളെ കക്ഷിചേരാന്‍ അനുവദിച്ച കോടതി കേസിലെ തുടര്‍വാദം കേള്‍ക്കല്‍ വ്യാഴാഴ്ചത്തേക്കു മാറ്റി.
'ഇന്‍ഡിഗോ അല്ലാത്ത കമ്പനികള്‍ കമ്രക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഡി.ജി.സി.എ അംഗീകരിക്കരുതായിരുന്നു. വ്യോമ നിരോധന ലിസ്റ്റില്‍ പെടുത്തുംമുമ്പ്, നിരോധനം വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്ന കമ്രയുടെ പരാതി ഡി.ജി.സി.എ പരിഗണിക്കണമായിരുന്നെന്ന് ഹരജി പരിഗണിക്കവെ കോടതി പറഞ്ഞു. മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന ഡി.ജി.സി.എയുടെ വാദം അംഗീകരിച്ച കോടതി ഇന്‍ഡിഗോ അല്ലാത്ത വിമാനക്കമ്പനികള്‍ക്കും കേസില്‍ കക്ഷിചേരാന്‍ അനുമതി നല്കി.
മുംബൈയില്‍ നിന്ന് ലഖ്നൗവിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ സഞ്ചരിക്കവെയാണ് കമ്ര അര്‍ണബ് ഗോസ്വാമിയോട് ചോദ്യങ്ങള്‍ ചോദിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് കമ്രയെ ആറു മാസത്തേക്ക് തങ്ങളുടെ വിമാനങ്ങളില്‍ യാത്രചെയ്യുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."