HOME
DETAILS
MAL
ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ താമസ സൗകര്യം; പുതിയ കരാറില്‍ ഒപ്പുവച്ചു
backup
January 24 2019 | 20:01 PM
ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകരുടെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഓയോ ഗ്രൂപ്പുമായി മന്ത്രാലയം പുതിയ കരാറിലൊപ്പിട്ടു. മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുന്നതുള്‍പ്പെടെ പുതിയ മാറ്റങ്ങള്‍ ഈ വര്‍ഷം പ്രാബല്യത്തിലാകും. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇന്ത്യന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍തനും ഓയോ കമ്പനി സി.ഇ.ഒ റിതേഷ് അഗര്‍വാളുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.ഏഴായിരത്തിലധികം ഹോട്ടലുകളിലും കെട്ടിടങ്ങളിലുമായാണ് തീര്‍ഥാടകര്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."