വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്കെതിരെ നടപടി വേണം: ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളില്‍ ഉത്തരവാദി ബി.ജെ.പി നേതാവ് കപില്‍ മിശ്രയെന്ന് ആരോപിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്കെതിരെ നടപടി വേണമെന്നാണ് കത്തില്‍ സൂചിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാന്‍ തെരുവിലിറങ്ങുമെന്നുമായിരുന്നു പ്രസംഗത്തില്‍ മിശ്ര പറഞ്ഞത്.
തലസ്ഥാനത്ത് ഒരു പൊലിസ് കോണ്‍സ്റ്റബിളും ആറ് പൗരന്മാരും ദാരുണമായി കൊല്ലപ്പെട്ടത് ദുഖകരമാണെന്നും ഡല്‍ഹിയിലെ കലാപത്തിന്റെ ഉത്തരവാദി ആരായിരുന്നാലും അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഡല്‍ഹി പൊലിസും ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളും നിങ്ങള്‍ക്ക് കീഴിലാണ് അതുകൊണ്ടാണ് നിങ്ങള്‍ക്ക് കത്തയക്കുന്നതെന്നും ബൃന്ദാകാരാട്ട് കുറിച്ചു.
ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കാന്‍ മുന്നോട്ടുവരാന്‍ ബിജെപി നേതാവ് കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."