HOME
DETAILS
MAL
ബെന്നി ബെഹനാന്'പിടികിട്ടാപ്പുള്ളി'
backup
March 05 2017 | 03:03 AM
കാഞ്ഞങ്ങാട്: പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ബെന്നി ബെഹനാനെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തൃക്കരിപ്പൂര്‍ മാണിയാട്ട് മുണ്ടയിലെ ഗോപാലന് നല്കിയ ഹരജിയില്‍ ഒട്ടനവധി തവണ സമന്‍സ് അയച്ചിട്ടും ബെന്നി ബെഹനാന് ഹാജരാകാതെ വന്നതോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയുടെ നടപടി.
2013 ല്‍ ഗോപാലനെതിരേ പത്രത്തില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതായാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."