HOME
DETAILS
MAL
വെടിയുണ്ട കാണാതായ സംഭവം: എസ്.ഐ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍
backup
February 26 2020 | 07:02 AM
തിരുവനന്തപുരം: കേരളാ പൊലിസിന്റെ എസ് എപി ക്യാംപില്‍ നിന്നും വെടിയുണ്ട കാണാതായ സംഭവത്തില്‍ നടപടിയുമായി ക്രൈം ബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി എസ് എപി ക്യാംപിലെ എസ്.ഐയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. എസ്.ഐ റെജി ബാലചന്ദ്രനാണ് കസ്റ്റഡില്‍.
വെടിയുണ്ടകള്‍ കാണാതായ കേസില്‍ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പൊലിസിന്റെ കൈവശമുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. തിരകള്‍ കാണാതായ കേസില്‍ കണക്കെടുപ്പ് ഉണ്ടായപ്പോള്‍ 350 വ്യാജ കേയ്സുകള്‍ ഉണ്ടാക്കി കണക്കെടുപ്പില്‍ ഹാജരാക്കിയെന്ന കണ്ടെത്തലിലാണ് കസ്റ്റഡിയിലെടുത്തത്. വെടിയുണ്ടകള്‍ നേരിട്ട് പരിശോധിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."