HOME
DETAILS
MAL
അമ്പായത്തോട് ടൗണില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍
backup
February 26 2020 | 07:02 AM
കണ്ണൂര്‍: മാവോയിസ്റ്റുകള്‍ രണ്ടുതവണ പ്രകടനം നടത്തിയ അമ്പായത്തോടില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍. ബുധനാഴ്ച പുലര്‍ച്ചെയാണ് അമ്പായത്തോട് ടൗണില്‍ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത് എന്ന് സംശയിക്കുന്നു.
എസ്ഡിപിഐ, പി എഫ് ഐ എന്നീ സംഘടനകള്‍ പൗരത്വ നിയമഭേദഗതിക്കെതിരേ നടത്തുന്ന പ്രതിഷേധങ്ങളുടെ മറവിലുള്ള മതതീവ്രവാദ പ്രവര്‍ത്തനങ്ങളും ഹവാല, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പൊതുജനങ്ങള്‍ തിരിച്ചറിയുക,ഓപ്പറേഷന്‍ സമാധാന്‍ തള്ളിക്കളയുക, ഭരണകൂട ഭീകരത അട്ടപ്പാടിയിലും വയനാട്ടിലും നിലമ്പൂരിലും നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് തിരിച്ചടി നല്കുക എന്ന സന്ദേശവും ഇത്തവണ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് പോസ്റ്ററുകളില്‍ ഉണ്ട്. തിങ്കളാഴ്ച രാത്രിയില്‍ ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."