കലാപത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടത് വെടിയേറ്റ്, അഞ്ചു മരണം കല്ലേറില്‍ പരുക്കേറ്റ്, ഒരാള്‍ പൊള്ളലേറ്റും മരിച്ചു, മറ്റു മരണകാരണം അജ്ഞാതം
ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് ആശുപത്രി അധികൃതര്‍. അഞ്ച് പേര് മരിച്ചത് കല്ലേറില്‍ പരുക്കേറ്റ്. ഒരാള്‍ പൊള്ളലേറ്റ് മരിച്ചെന്നും ജി.ടി.ബി ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ ആശുപത്രി അധികൃതര്‍ മരണകാരണം വ്യക്തമാക്കുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതി അഭിഭാഷക സംഘം ആശുപത്രി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങള്‍ ബന്ധുക്കളില്‍ നിന്നും മറച്ചുവയ്ക്കുന്നുവെന്നായിരുന്നു ജി.ടി.ബി ആശുപത്രിക്കെതിരെ ആദ്യം മുതലേ പരാതി ഉയര്‍ന്നിരുന്നത്. വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി അഭിഭാഷക സംഘം ജി.ടി.ബി ആശുപത്രിയിലെത്തിയത്.
ആറു പേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കിയെന്ന് ആശുപത്രി വ്യക്തമാക്കി. മറ്റു മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിട്ടു നല്‍കും എന്ന് സൂപ്രണ്ട് ഡോ.സുനില്‍ കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."