HOME
DETAILS

ദേശീയപാത വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കും: മുഖ്യമന്ത്രി

  
backup
January 25 2019 | 04:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

തിരുവനന്തപുരം: ദേശീയപാതാ വികസനം സമയബന്ധിതമായി യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവളം ബേക്കല്‍ ജലപാത അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള റീച്ചിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടുപോകാത്ത അവസ്ഥയില്‍നിന്ന് മാറ്റി 45 മീറ്റര്‍ വീതിയില്‍ പാതാവികസനം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സമയബന്ധിതമായി ഈ ഹൈവേകളും പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ ഏറ്റവും നല്ല സൗകര്യം ഒരുക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ തിരുപ്പതി മാതൃകയില്‍ ഏറ്റവും നല്ല തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ കൂടി ഭാഗമാണ് വിമാനത്താവളം ആരംഭിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍കരിക്കാനാണ് കേന്ദ്രനീക്കം. വിമാനത്താവളം സംസ്ഥാനത്തിന് നടത്തിപ്പിന് ലഭിക്കാന്‍ ലേലപ്രക്രിയയില്‍ സര്‍ക്കാര്‍ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രാവച്ചമ്പലം രാജപാതയില്‍ താമസിക്കുന്ന 22 കുടുംബങ്ങള്‍ക്ക് പുനരധിവാസ പാക്കേജായി സര്‍ക്കാര്‍ ഓരോ കുടുംബത്തിനും മൂന്നു സെന്റ് ഭൂമി വീതം നല്‍കുന്നതിന്റെ പട്ടയവിതരണം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാ വിജയന്‍, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ് വസന്തകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.കെ പ്രീജ, സി. ലതാകുമാരി, പള്ളിച്ചല്‍ പഞ്ചായത്തംഗം ഗീതകുമാരി, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍ ചെയര്‍മാന്‍ എം.എം ബഷീര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ബി സതീഷ് എം.എല്‍.എ സ്വാഗതം പറഞ്ഞു.
കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ ഒന്നാംഘട്ടത്തിലെ രണ്ടാംറീച്ചായ പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള അഞ്ചു കിലോമീറ്ററിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്. 30.2 മീറ്ററില്‍ വീതിയിലുള്ള റോഡില്‍ ഇരുവശത്തും 10.5 മീറ്റര്‍ വീതിയും മധ്യഭാഗത്ത് മൂന്ന് മീറ്റര്‍ മീഡിയനും 1.5 മീറ്റര്‍ കാല്‍നടപാതയും 1.6 മീറ്റര്‍ വീതിയില്‍ യൂട്ടിലിറ്റി കോറിഡോറുമുണ്ട്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago