കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാകും: മന്ത്രി
കാട്ടാക്കട: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം ഉടന്‍ മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. കെ.എസ്.ടി.എ 28ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം' എന്ന വിഷയത്തില്‍ കാട്ടാക്കടയില്‍ സംഘടിപ്പിച്ച മെഗാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈടെക് വിദ്യാഭ്യാസത്തിലൂടെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പരിമിതപ്പെടുത്താത്ത ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം ജനകീയ സഹകരണത്തോടെ കേരളത്തിലെ പാവപ്പെട്ടവരുടെ മക്കള്‍ക്ക് പ്രദാനം ചെയ്യുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതുവഴി ഒരു മതനിരപേക്ഷ സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംഘാടക സമിതി ചെയര്‍മാന്‍ ജി. സ്റ്റീഫന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ. നജീബ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി ഹരികൃഷ്ണന്‍, യൂത്ത് കമ്മിഷന്‍ അംഗം ഐ. സാജു, എന്‍. ശ്രീകുമാര്‍ സംസാരിച്ചു. പ്രസാദ് രാജേന്ദ്രന്‍ നന്ദി പറഞ്ഞു. സെമിനാറിനോടനുബന്ധിച്ച് പുലിയൂര്‍ ജയകുമാറും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും കെ.എസ്.ടി.എ തിരുവനന്തപുരം ജില്ലാ കലാവേദി അവതരിപ്പിച്ച 'കനലടയാളങ്ങള്‍ ' നൃത്ത സംഗീതശില്‍പവും 'കണ്ണ്' നാടകവും അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."