സംവരണം; ഫാസിസ്റ്റ് അജന്‍ഡ എതിര്‍ക്കപ്പെടേണ്ടത്: എം.എസ്.എഫ്
മുട്ടില്‍: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വിസിലേക്കുള്ള നിയമന സംവരണം അട്ടിമറിക്കാനുള്ള കേരള സര്‍ക്കാരിന്റെയും സാമ്പത്തിക സംവരണം കൊണ്ടുവരുന്നതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ഗൂഢനീക്കങ്ങള്‍ ഫാസിസ്റ്റ് അജന്‍ഡകള്‍ക്ക് ശക്തി പകരുന്നതാണെന്നും ഇവ എതിര്‍ക്കപ്പെടേണ്ടതാണെന്നും എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്യു.എം.ഒ എച്ച്.ആര്.ഡി സെന്ററില്‍ വെച്ച് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.ശക്തമായ എതിര്‍പ്പുമൂലം മുന്‍ തീരുമാനത്തില്‍ പുനരാലോചന നടത്തിയത് നടപ്പിലാക്കാന്‍ കൂടി സര്‍ക്കാര്‍ ആര്‍ജ്ജവം കാട്ടണം.
സാമ്പത്തിക സംവരണ വിഷയത്തില്‍ അനുകൂലിക്കുന്നവര്‍ സ്വീകരിച്ചിട്ടുള്ള നിലപാട് ഭരണഘടനക്ക് വിരുദ്ധമാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും മുന്‍പന്തിയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
അത് ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങളെ ഹനിച്ച് കൊണ്ടാവരുത് എന്നും എം.എസ്.എഫ് അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടി എം.പി നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുനീര്‍ വടകര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അജ്മല്‍ ആറുവാള്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ടി. യു സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ ട്രഷറര്‍ പി സുബൈര്‍, ദലിത് ലീഗ് ജില്ലാ സെക്രട്ടറി പി.സി അയ്യപ്പന്, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാസില്‍ കുട്ടമംഗലം, കെ.എച്ച്.എസ്.ടി.യു ജില്ലാ സെക്രട്ടറി കെ.സി ബിഷര്‍ മാസ്റ്റര്‍,എം എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലുഖ്മാനുല്‍ ഹക്കീം വി.പി.സി, പി.പി ഷൈജല്‍, ഷാബാസ് അമ്പലവയല്‍, മുനവ്വറലി സാദത്ത്, അസറുദ്ധീന് കല്ലായി, ജവാദ് വൈത്തിരി, ബുസ്താന വാകേരി, ഫഹ് മിദ, ഫായിസ് തലക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."