HOME
DETAILS
MAL
റെയില്‍പാളത്തില്‍ സുരക്ഷാ കമ്മിഷണറുടെ വക പൂജ; നടപടി വിവാദത്തില്‍
backup
February 27 2020 | 03:02 AM
അമ്പലപ്പുഴ: റെയില്‍പാളത്തില്‍ സേഫ്റ്റി കമ്മിഷണറുടെ വകയായി പൂജനടത്തിയത് വിവാദത്തിന് തിരികൊളുത്തി. അമ്പലപ്പുഴ - ഹരിപ്പാട് ഇരട്ടപ്പാളത്തിന്റെ സുരക്ഷാ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് അമ്പലപ്പുഴ സ്റ്റേഷനുമുന്നില്‍ പാളത്തില്‍ പൂജനടത്തിയത്.
ബുധനാഴ്ച രാവിലെ 7.30 ഓടെ ട്രാക്കില്‍ ട്രോളി ഓടിച്ച് സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പുലര്‍ച്ചെ തന്നെ സ്റ്റേഷനില്‍ എത്തിയിരുന്നു.
ഇന്നലെ രാവിലെ ഏഴ് മണിയോടെ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ കെ.എ മനോഹരന് , ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എ.കെ സിന്‍ഹ, ഡിവിഷനല്‍ മാനേജര്‍ എസ്.കെ സിന്‍ഹ എന്നിവരും എത്തി.
തുടര്‍ന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരി അരുണ്‍ നമ്പൂതിരി ട്രാക്കില്‍ പീഠംവച്ച് കലശക്കുടവും മറ്റുമായി ഇരുവശങ്ങളിലും വിളക്ക് തെളിയിച്ച് പൂജ തുടങ്ങുകയായിരുന്നു.
ഒരുമണിക്കൂറോളം നീണ്ട പൂജയ്ക്ക് ശേഷം പരീക്ഷണ ട്രോളിയുടെ വീലിനടിയില്‍ നാരങ്ങ വച്ച് പാളത്തില്‍ തേങ്ങ എറിഞ്ഞ് ഉടച്ചതിനുശേഷമാണ് ട്രോളി നീങ്ങിയത്. ട്രാക്കിന്റെ സമീപത്തുപോലും തീ കത്തിക്കരുതെന്ന് റെയില്‍വേയുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് പാളത്തില്‍ പൂജയുടെ പേരില്‍ തീ കത്തിച്ചത്.
കാശി മഹാകല്‍ എക്സ്പ്രസ് ട്രെയിനില്‍ ശിവക്ഷേത്രമൊരുക്കിയ റെയില്‍വേയുടെ നടപടി വിവാദമായതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."