തെക്കുഭാഗത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്
തൊടുപുഴ: തെക്കുഭാഗത്ത് ഇന്നലെ വൈകിട്ട് രണ്ട് തവണയായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. തെക്കുഭാഗം സ്വദേശി ടോണിയാണ് പരുക്കേറ്റതില്‍ ഒരാള്‍. ഇയാളുടെ തലയ്ക്ക് സാരമായി പരുക്കേറ്റു. പൊലിസ് സ്ഥലത്തെത്തിയിട്ടും സംഘര്‍ഷം നിയന്ത്രിക്കാനാതകാത്ത അവസ്ഥ രാത്രി വൈകിയും തുടര്‍ന്നു.
തെക്കുഭാഗം കനാലിന് സമീപത്തെ ഗ്രൗണ്ടില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ തൊടുപുഴ അല്‍അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികള്‍ സ്ഥലത്തെത്തുകായായിരുന്നു.
മുന്‍പ് കോളജിലെ ചില വിദ്യാര്‍ഥികളുമായി പ്രശ്‌നമുണ്ടാക്കിയതിന് ടോണിയെ തേടിയാണ് ഇവര്‍ എത്തിയത്. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ കൂടി ചേര്‍ന്നതോടെ സ്ഥലത്തെത്തിയ വിദ്യാര്‍ഥി സംഘം അയഞ്ഞു. കൂടെ ഉണ്ടായിരുന്നവര്‍ പോയ ശേഷം ബൈക്ക് എടുക്കാന്‍ തനിച്ചെത്തിയ ഒരാളെ മര്‍ദിച്ചു. തുടര്‍ന്ന് സംഘര്‍ഷമായെങ്കിലും കോളജില്‍ നിന്നെത്തിയ സംഘം ഭയന്ന് മടങ്ങുകയായിരുന്നു.
നാട്ടുകാരടക്കം 30 ഓളം പേര്‍ ഒരു സംഘത്തിലും മറുസംഘത്തില്‍ 12 പേരോളവുമാണ് ഉണ്ടായിരുന്നത്. മദദ്ദനമേറ്റത് എസ്.എഫ്.ഐയുടെ നേതാവിനാണെന്നും ഇവര്‍ ഇവിടെ ഇയാളെ കെട്ടിയിട്ടിരിക്കുകായാണെന്നും അറിയിച്ചതിനെ തുടര്‍ന്ന് മങ്ങാട്ടുകവല കുമ്പംകല്ല് മേഖലകളില്‍ നിന്നും ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ നേതാക്കളടക്കം നൂറിലധികം പേര്‍ ഇവിടെ എത്തുകയായിരുന്നു. ഇതേ സമയം നാട്ടുകാരും കളിക്കാരും അടങ്ങുന്ന ഏറിയ പങ്കും പിരിഞ്ഞ് പോയിരുന്നു.
എന്നാല്‍ ഗ്രൗണ്ടിന് സമീപത്തിരുന്ന ടോണിയെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം.
രക്ഷിക്കാനെത്തിയവരെയും സമീപത്തുണ്ടായിരുന്നവരെയും ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ സംഘം പിന്തുടര്‍ന്നെത്തി ആക്രമിച്ചു. തെക്കുഭാഗം ടൗണിലെ കടകളിലും കയറി ആക്രമണം ഉണ്ടായി.
അടിയില്‍ നിന്നും ഓടി രക്ഷപ്പെട്ടവരെ ഇവിടെ കയറി ആക്രമിക്കുകയായിരുന്നു. കടകള്‍ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചുണ്ട്. രാത്രിയായതിനാല്‍ പൊസിനും കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടാനോ സംഘര്‍ഷം നിയന്ത്രിക്കാനോ ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."