'ഭരണനിര്‍വഹണ തലങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം വേണം'
കാസര്‍കോട്: വിദ്യാഭ്യാസതൊഴില്‍മേഖലകളില്‍ സ്ത്രീ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെങ്കിലും ഭരണ നിര്‍വഹണതലങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം കുറയുന്നതാണ് വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീ നേരിടുന്ന മുഖ്യ വെല്ലുവിളിയെന്ന് കോഴിക്കോട് സര്‍വകലാശാല സ്ത്രീ പഠനകേന്ദ്രം അധ്യാപിക ഡോ. മോളികുരുവിള പറഞ്ഞു. 'സ്ത്രീ ശാക്തീകരണം നൂതന പ്രവണതകളും വെല്ലിവിളികളും' എന്ന വിഷയത്തില്‍
കേരള കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ ബാലികാദിനാഘോഷത്തോടുനുബന്ധിച്ചുനടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യവും വര്‍ത്തമാന സ്ത്രീയവസ്ഥയും തമ്മിലുള്ള വൈരുധ്യമാണ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിമോചനത്തിന് തടസമാവുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍വകലാശാല സ്ത്രീപഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ ഡോ. പി. സുപ്രിയ, ഹിന്ദിവിഭാഗം അധ്യക്ഷ പ്രൊഫ. സുധാ ബാലകൃഷ്ണന്‍, ജയലക്ഷ്മി രാജിവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."