HOME
DETAILS

സി.ബി.എസ്.ഇക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: ഇവിടെ എന്താണ് നടക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ? വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഇല്ലാതാക്കരുതെന്നും കോടതി

  
backup
February 27 2020 | 06:02 AM

high-court-against-cb-s-e-news-27-02-2020

കൊച്ചി: തോപ്പുംപടി അരൂജാസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ എഴുതാനാകാത്ത സംഭവത്തില്‍ സി.ബി.എസ്.ഇക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദില്ലിയിലിരിക്കുന്ന സിബിഎസ്ഇ അധികൃതര്‍ ഇവിടെയെന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമുണ്ടാകണം. അവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാന്‍ പാടില്ലെന്നും അതിനുവേണ്ടി തുടര്‍ സാധ്യതകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ഹരജിയില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലെടുക്കുന്നുവെന്ന് സി.ബി.എസ്.ഇ റീജിയണല്‍ ഡയറക്ടറോട് കോടതി പറഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കുന്നത് എന്തിനാണെന്നും രാജ്യത്ത് നിങ്ങള്‍ക്കുള്ള ബ്രാന്‍ഡ് വാല്യൂ അറിയില്ലേ? എന്നും കോടതി ചോദിച്ചു.

അഫിലിയേഷന്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് അരൂജാസ് സ്‌കൂളിലെ 29 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a few seconds ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  25 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  32 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  39 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago