രഹസ്യ അജണ്ടകള്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരേ ഉണരണം: മുനവ്വറലി തങ്ങള്‍
തൊടുപുഴ: ബഹുസ്വരതയുള്ള ഇന്ത്യയില്‍ ഏകപക്ഷീയമായി ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും രഹസ്യ അജണ്ടകള്‍ നടപ്പാക്കാനുമുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ പൊതുസമുഹം ഒറ്റക്കെട്ടായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി തൊടുപുഴ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇസ്‌ലാമിക പ്രമാണങ്ങളെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇന്ത്യയില്‍ നടന്ന് വരുന്നത്. മത സാഹോദര്യവും സൗഹാര്‍ദവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ സമൂഹ മനസാക്ഷി ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗിന് ഏറെ വളക്കൂറുള്ള പ്രദേശമാണ് ഇടുക്കി ജില്ല. മുസ്‌ലിം ലീഗ് നേതാക്കള്‍ കഠിനാധ്വാനം ചെയ്ത് വിരിച്ച് തന്ന തണലില്‍ സംഘടനയെ കൂടുതല്‍ ശക്തമാക്കാന്‍ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ നവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.എം റസാക്ക്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. സിയാദ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.എന്‍ സീതി, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ് , ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഹന്‍ഷാ, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തു കുനിയില്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി.എച്ച് സുധീര്‍, നൗഫല്‍ കാഞ്ഞാര്‍, ഇ.എ.എം അമീന്‍, അന്‍ഷാദ് കുറ്റിയാനി, ടി.എം അഷറഫ്, കെ.എച്ച് അസീസ് നേതാക്കളായ കലാം കണിച്ചാട്ട്,എ.എം ഷുക്കൂര്‍, ഷാനവാസ് മുരിക്കാശ്ശേരി, പി.എം നിസാമുദ്ദീന്‍, പി.എന്‍ നൗഷാദ്, സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."