'കോഴി മാലിന്യ സംസ്കരണ പ്ലാന്റിലെ അപാകതകള്‍ പരിഹരിക്കണം'
കണ്ണൂര്‍: പാപ്പിനിശേരിയിലെ കോഴി മാലിന്യസംസ്കരണ പ്ലാന്റ് പൊതുജനങ്ങള്‍ക്ക് ഹാനികരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് പാപ്പിനിശേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. തുരുത്തി കോളനി നിവാസികള്‍ പി. പ്രശാന്തിന്റെ നേതൃത്വത്തില്‍ നല്കിയ പരാതിയിലാണ് ഉത്തരവ്.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ടു സ്റ്റോണ്‍ ക്രഷറുകളും ഒരു കോണ്‍ക്രീറ്റ് മിക്സിങ് കമ്പനിയും എട്ട് പ്ലൈവുഡ് കമ്പനികളും വളം സംഭരണശാലയും ഗ്ലാസ് ഫാക്ടറിയും ഇന്റര്‍ലോക്ക് നിര്‍മാണ ശാലയും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ക്ലീന്‍ കണ്ണൂര്‍ വെന്‍ച്വേഴ്സ് എന്ന പ്രവാസി കൂട്ടായ്മ രണ്ട് കോടി ചെലവഴിച്ചാണ് കോഴി മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിച്ചത്.
എന്നാല്‍ പ്രവര്‍ത്തനം പരിശോധിച്ചപ്പോള്‍ നേരിയ ദുര്‍ഗന്ധം ബോധ്യപ്പെട്ടെന്നും അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."