HOME
DETAILS
MAL
കുറിപ്പടിയില്ലാതെ മരുന്ന്: പരിശോധന തുടരും
backup
January 25 2019 | 06:01 AM
കണ്ണൂര്‍: കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡ്രഗ് കണ്ട്രോള് വിഭാഗവും എക്സൈസും മെഡിക്കല്‍ ഷോപുകളില്‍ പരിശോധന നടത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായി ജില്ലാതല എക്സൈസ് ജനകീയ സമിതി യോഗത്തില്‍ അറിയിച്ചു. 19 മെഡിക്കല്‍ ഷോപ്പുകളിലാണ് പരിശോധന നടത്തിയത്. മെഡിക്കല്‍ ഷോപ്പുകളിലെ പരിശോധനകള്‍ തുടരും. ഡെപ്യൂട്ടി കലക്ടര്‍ കെ.കെ അനില്‍ കുമാര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വിനോദ് ബി. നായര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."