അക്ഷരനഗരി സൗഹൃദകൂട്ടായ്മ വനിതാ ദിനാഘോഷം കോട്ടയത്ത്
കോട്ടയം: അക്ഷരനഗരി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ എട്ടിന് വൈകീട്ട്് മൂന്നു മുതല്‍ അഞ്ചു വരെ വിപുലമായ പരിപാടികളോടെ തിരുനക്കര മൈതാത്ത് സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. സമകാലിക സാമൂഹിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ സുരക്ഷാ ശാക്തീകരണ സന്ദേശവുമായി ബഹുജന പങ്കാളിത്തത്തോടെയാണ് വനിതാദിന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീ സുരക്ഷ-സ്ത്രീ ശാക്തീകരണ പ്രതിജ്ഞ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച വിവിധ കലാരൂപങ്ങളുടെ അവതരണം, സ്ത്രീ സുരക്ഷാ നിയമഭേദഗതിക്കായുള്ള നിവേദനത്തിനായി ഒപ്പുശേഖരണം, പ്രത്യേകം തയാറാക്കിയ കാന്‍വാസില്‍ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള അവസരം, പൊലിസ് വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍ വനിതാസ്വയം പ്രതിരോധ പരിശീലന പരിപാടി എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
നാലിന് സ്ത്രീ ശാക്തീകരണ സുരക്ഷാ സന്ദേശവുമായി തിരുനക്കര മൈതാനത്ത് ഒരുക്കുന്ന ജനകീയ കൂട്ടായ്മയില്‍ സ്ത്രീ പുരുഷ ഭേദമെന്യേ നൂറുകണക്കിന് ആളുകള്‍ അണിചേരും. ഉദ്ഘാടന ചടങ്ങുകളോ പ്രസംഗങ്ങളോ ഇല്ലാതെ വ്യത്യസ്തമായി 4.30 ന് സ്ത്രീ സുരക്ഷ സമൂഹ പ്രതിജ്ഞയോടെ ജനകീയ കൂട്ടായ്മ അവസാനിക്കും.
തുടര്‍ന്ന് അഞ്ചുവരെ അവബോധ പരിപാടികള്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."