കേരളത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് മുഖ്യമന്ത്രി: പി.സി വിഷ്ണുനാഥ്
കാടാച്ചിറ: കേരളത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. കാടാച്ചിറയില്‍ ധര്‍മടം ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് പരാജയപ്പെട്ട മുഖ്യമന്ത്രിയാണ്. ആ പരാജയം മറച്ചുവക്കാനാണ് ശബരിമലയില്‍ കുഴപ്പമുണ്ടാക്കുന്നത്. സുപ്രിംകോടതിയില്‍ കള്ള സത്യവാങ്മൂലമാണ് കേരള സര്‍ക്കാര്‍ നല്‍കിയത്.
ശബരിമലയില്‍ അവര്‍ണരെ ക്ഷേത്രപ്രവേശന വിളംബരം വരുന്നതിനു മുമ്പുതന്നെ പ്രവേശിപ്പിച്ചിരുന്നു. അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിനെ അടുത്ത തിരഞ്ഞെടുപ്പില്‍ ജനം തൂത്തെറിയുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
ഷമേജ് പെര്‍ളശ്ശേരി അധ്യക്ഷനായി. കര്‍ണ്ണാടക പി.സി.സി സെക്രട്ടറി നവീന്‍ ഡിസൂസ, റിജില്‍ മാക്കുറ്റി, മമ്പറം ദിവാകരന്, എന്‍.പി ശ്രീധരന്, ഇ.ആര് വിനോദ്, മൊയ്തു താഴത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."