HOME
DETAILS
MAL
പ്രിയനന്ദനെതിരായ ആക്രമണം: കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
backup
January 25 2019 | 06:01 AM
തിരുവനന്തപുരം: പ്രിയനന്ദനെതിരായ ആക്രമണത്തില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തില്‍ എത്രമാത്രം അസഹിഷ്ണുത വളര്‍ന്നു വരുന്നു എന്നതിന്റെ തെളിവാണിത്. അത്തരത്തിലവുള്ള സംഭവം പ്രോത്സാഹിപ്പിക്കില്ല. ശക്തമായ നടപടിയുണ്ടാവും. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നാടു മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."