കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: ജോസ് കെ. മാണി
ചെറുപുഴ: കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ്ചെയര്‍മാന്‍ ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് (എം) നടത്തുന്ന കേരള യാത്രയ്ക്ക് ചെറുപുഴയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി നല്കിയ ഒരു വാഗ്ദാനങ്ങളും പാലിക്കാതെ സ്വപ്നങ്ങള്‍ വില്‍ക്കുന്ന വ്യാപാരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലയിലെ പര്യടനമവസാനിപ്പിച്ച് ജില്ലയിലെ ആദ്യ യോഗമായിരുന്നു ചെറുപുഴയിലേത്.
ജോയിസ് പുത്തന്‍പുര അധ്യക്ഷനായി. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, മുന്‍ എം.പി ജോയി എബ്രാഹം, ജോയി കൊന്നക്കല്‍, സജി കുറ്റിയാനിമറ്റം, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി സഹദുല്ല, ജോസഫ് മുള്ളന്മട, ഡെന്നി കാവാലം, ജോബിച്ചന് മൈലാടൂര്‍, സാജു പുത്തന്‍പുര സംസാരിച്ചു. ഇന്നു രാവിലെ ഒന്നിന് ജില്ലയിലെ പര്യടനം ചെറുപുഴയില്‍ നിന്ന് തുടങ്ങും. മൂന്നിന് ശ്രീകണ്ഠാപുരത്തെ സ്വീകരണത്തിന് ശേഷം അഞ്ചിന് ഇരിട്ടിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."