HOME
DETAILS
MAL
താനൂര്‍ ഒട്ടുംപുറത്ത് മീന്‍ ചാപ്പകള്‍ക്കു തീയിട്ടു
backup
March 05 2017 | 19:03 PM
താനൂര്‍: താനൂരില്‍ വീണ്ടും സാമൂഹ്യദ്രോഹികളുടെ വിളയാട്ടം. ഇത്തവണ വലിയ മീന്‍ചാപ്പയാണ് തീയിട്ടു നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച എളരാം കടപ്പുറം, പണ്ഡാര കടപ്പുറം എന്നീ പ്രദേശങ്ങളില്‍ ഏഴു വീടുകള്‍ എറിഞ്ഞുതകര്‍ക്കുകയും 250 പ്രാവുകളെ കൂടുകളോടെ കടലില്‍ താഴ്ത്തുകയും ചെയ്തിരുന്നു.
ഇതിനെതിരേ പൊലിസില്‍ വിവരം നല്‍കിയെങ്കിലും സ്ഥലം സന്ദര്‍ശിക്കാനോ നടപടിയെടുക്കാനൊ പൊലിസ് തയാറായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മീന്‍ചാപ്പകള്‍ തീയിട്ടു നശിപ്പിച്ചത്. ഉണക്ക മീന്‍ സംസ്‌കരണ പെട്ടികള്‍, മീന്‍ ഉണക്കാന്‍ ഉപയോഗിക്കുന്ന വലിയ പ്ലാസ്റ്റിക് പായകള്‍, കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് എന്നിവ പൂര്‍ണമായും നശിച്ചു. പതിനഞ്ചോളം ജീവനക്കാര്‍ തൊഴിലെടുത്തിരുന്ന സ്ഥാപനമായിരുന്നു ഇത്. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."