HOME
DETAILS
MAL
രണ്ടു ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു
backup
January 25 2019 | 08:01 AM
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ തലസ്ഥാനനഗരിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ടു തീവ്രവാദികളെ പൊലിസ് അറസ്റ്റ് ചെയ്തു. ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മാര്‍ക്കറ്റിലും ഗ്യാസ് പൈപ് ലൈനിലും തിരക്കേറിയ സ്ഥലങ്ങളിലുമെല്ലാം ആക്രമണത്തിന് പദ്ധതിയിട്ടതായി അധികൃതര്‍ അറിയിച്ചു.
അബ്ദുല്‍ ലത്തീഫ് ഗനൈ, ഹിലാല്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പൊലിസ് സ്പെഷ്യല്‍ സെല്‍ അധികൃതര്‍ പറഞ്ഞു. ലജ്പത് നഗര്‍ മാര്‍ക്കറ്റ്, കിഴക്കന്‍ ഡല്‍ഹിയിലെ ഗ്യാസ് പൈപ് ലൈന്‍, നഗരത്തിലെ മറ്റിടങ്ങളിലും ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."