അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; വിജ്ഞാനോത്സവ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു
അന്തിക്കാട്: ഗവ.എല്‍.പി സ്കൂളില്‍ വിജ്ഞാനോത്സവ പരീക്ഷക്കെത്തിയ വിദ്യാര്‍ഥികള്‍ വലഞ്ഞു. കുട്ടികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കാതിരുന്നതാണ് ദുരിതമായത്. വെച്ചെഴുതാന്‍ ഡെസ്കോ മറ്റു സൗകര്യങ്ങളോ അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതു മൂലം കുട്ടികള്‍ നിലത്തിരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഹാളിലെ സൗകര്യ കുറവും കുട്ടികള്‍ക്ക് തിരിച്ചടിയായി.
കൂടാതെ ഉച്ചഭക്ഷണവും മറ്റും ഒരുക്കാതിരുന്നതും ദുരിതമായി. അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലുള്ള സ്കൂളുകള്‍ ഉണ്ടായിട്ടും സൗകര്യം കുറഞ്ഞ അന്തിക്കാട് ഗവ.എല്‍.പി സ്കൂളില്‍ തന്നെ പരീക്ഷ നിശ്ചയിച്ച അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്തിലെ അഞ്ച് സ്കൂളുകളില്‍ നിന്നായി 81 കുട്ടികളാണ് പരീക്ഷ എഴുതാനെത്തിയത്. വിദ്യാഭ്യാസ വകുപ്പ്, തദേശസ്വയംഭരണ വകുപ്പ് ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരീക്ഷ നടന്നത്. കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."