ശശീന്ദ്രന്‍ കേസ്; ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിക്ക് പരാതി നല്‍കി
പുതുനഗരം: മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും മക്കളുംകൊല്ലപ്പെട്ട് എട്ടു വര്‍ഷം കഴിഞ്ഞിട്ടും അഴിമതിക്കേസുകളും ശശീന്ദ്രന്‍ കേസും അനിശ്ചിതമായി നീട്ടികൊണ്ടു പോവുന്നതിനെതിരെ ശശീന്ദ്രന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ശശീന്ദ്രന്‍ കേസില്‍ സി.ബി.ഐ പ്രതിചേര്‍ക്കപ്പെട്ട വിവാദ വ്യവസായിക്കെതിരെമലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി അഴിമതിക്കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും യാതൊരു തുടര്‍നടപടിയും കൈകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ മൂന്നു അഴിമതി കേസുകള്‍ ഫയല്‍ ചെയ്തതിന്റെ മൂന്നാമതു ദിവസമാണ് മുഖ്യ സാക്ഷിയായ മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും രണ്ടു മക്കളും 2011 ജനുവരി 24 ന് ദുരൂഹമായിമരണപ്പെട്ടത്. ഇ തെക്കുറിച്ച്പരാതി നല്‍കിയ ശശീന്ദ്രന്റെ ഭാര്യ ടീനയും ദുരൂഹത തിയില്‍ മരണപ്പെട്ടു. സര്‍ക്കാര്‍ സ്ഥാപനത്തിലെ അഴിമതിക്കെതിരെ നിലപാടെടുത്ത ഒരു കുടുംബത്തിലെ മുഴുവന്‍ പേരും ദുരൂഹ രീതിയില്‍ ഉന്‍മൂലനം ചെയ്യപെട്ടിട്ടും പ്രതി പട്ടികയിലുള്ള വി.എം.രാധാകൃഷ്ണനെ രക്ഷിക്കാനം വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനുമാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. കൊലപാതകം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ ഫയല്‍ ചെയ്ത ശശീന്ദ്രന്‍ കേസ് ഹൈക്കോടതിയില്‍ ഉടന്‍ തീര്‍പ്പാക്കാതെ അനന്തമായി നീട്ടുന്നു. മലബാര്‍ സിമന്റ്‌സ് അഴിമതികള്‍ സി.ബി.ഐ.അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട കേസ് ഫയലുകള്‍ മോഷ്ടിക്കപ്പെട്ടു എന്ന് ഹൈക്കോടതി തന്നെ കണ്ടെത്തിയിട്ടും ഈ കേസുകള്‍ അട്ടിമറിക്കാനാണ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നത്.വി.എം.രാധാകൃഷ്ണന്റെ മലബാര്‍ സിമന്റ്‌സ് അഴിമതി പണം ഉപയോഗിച്ച് സമ്പാദിച്ച അനധികൃത സമ്പാദ്യങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികണ്ടു കെട്ടിയെങ്കിലും അത് കോടതിയില്‍അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും വിജിലന്‍സ് വിഭാഗവും അണിയറ പ്രവര്‍ത്തനം നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അഴിമതി കേസുകള്‍ യാതൊരു തുടര്‍ നടപടിയുമില്ലാതെ ബോധപൂര്‍വ്വം നിഷ്‌ക്രിയമാക്കിയിരിക്കുന്നു .ഈ കേസുകളില്‍ വിചാരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ സ്‌പെഷല്‍ പ്രോസികൂഷനെ നിയമിക്കേണ്ടതാണ്. അതോടൊപ്പം സുപ്രീം കോടതി വിധി പ്രകാരം ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണത്തിന് ഉത്തരവാദിയായ വിവാദ വ്യവസായിക്കെതിരെകൊലപാതകവകുപ്പ് ചേര്‍ത്തി പുതിയ കുറ്റപത്രം നല്‍കി വിചാരണ നടപടികള്‍ വേഗതയിലാക്കി അര്‍ഹമായ ശിക്ഷ നല്‍കണമെന്നും മുഖ്യമന്ത്രിക്കു നല്‍കിയകത്തില്‍ ശശീന്ദ്രന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും ആവശ്യപ്പെട്ടു.
നാളെ കൊല്ലങ്കോട് നെന്മേനിയിലെ ശശീന്ദ്രന്റെ വസതിച്ചില്‍് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ചേരുന്ന അനുസ്മരണ യോഗത്തില്‍ ശക്തമായ തുടര്‍നടപടികള്‍ക്ക് രൂപം നല്‍കുമെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി.സനല്‍കുമാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട ശശീന്ദ്രനും മക്കളും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."