HOME
DETAILS
MAL
പന്തീരാങ്കാവ് യു.എ.പി.എ കേസ്: ത്വാഹയുടെ ഹരജിയില്‍ വിധി ഇന്ന്
backup
February 28 2020 | 02:02 AM
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതി ത്വാഹ ഫസലിന്റെ ജാമ്യാപേക്ഷയില്‍ എന്‍.ഐ.എ കോടതി ഇന്നു വിധി പറയും. കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. ഒളിവില്‍ കഴിയുന്ന കേസിലെ മൂന്നാം പ്രതി ഉസ്മാന് സി.പി.ഐ മാവോയിസ്റ്റ് സായുധ വിഭാഗമായ പി.എല്‍.ജി.എയില്‍ ചേര്‍ന്നതായി ത്വാഹയുടെ ജാമ്യഹരജിയെ എതിര്‍ത്തു എന്‍.ഐ.എ കോടതിയെ അറിയിച്ചു. ത്വാഹയ്ക്ക് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകുമെന്നും പി.എല്‍.ജി.എയില്‍ ചേര്‍ന്നേക്കുമെന്നും എന്‍.ഐ.എയുടെ അഭിഭാഷകന് വാദിച്ചു.
ത്വാഹ മാവോയിസ്റ്റുകള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയതിന് തെളിവൊന്നുമില്ലെന്ന് ത്വാഹയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. എന്നാല്‍, പൊലിസ് പിടികൂടുമ്പോള്‍ ത്വാഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും വീട്ടില്‍ നിന്ന് പൊലിസ് പിടിച്ചെടുത്ത മാവോയിസ്റ്റ് ബാനറുകളും മറ്റും മാവോയിസ്റ്റ് ബന്ധത്തിനു തെളിവാണെന്ന് എന്‍.ഐ.എ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. ത്വാഹയും അലന് ശുഹൈബും ഉസ്മാനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ പലതവണ നേരില്‍ കണ്ടിട്ടുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. ഉസ്മാന് പി.എല്‍.ജി.എയില്‍ ചേര്‍ന്ന് വനത്തിലുണ്ടെന്നാണ് സംശയിക്കുന്നതെന്നും എന്‍.ഐ.എ കോടതിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."