HOME
DETAILS
MAL
പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് പുരസ്കാരം; കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് വായുസേനാ മെഡല്‍
backup
January 25 2019 | 13:01 PM
ന്യുഡല്‍ഹി: കേരളം നേരിട്ട വന്‍ പ്രളയത്തില്‍ രക്ഷകരായി എത്തിയവര്‍ക്ക് രാജ്യത്തിന്റെ പുരസ്കാരം. വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് വായുസേനാ മെഡല്‍ ലഭിച്ചു. കൈകുഞ്ഞിനെ രക്ഷിച്ചതിനാണ് ഈ അംഗീകാരം.
രണ്ട് ഗര്‍ഭിണികളെ രക്ഷിച്ച സേനാഗങ്ങളെ വഹിച്ച ചേതക് ഹെലിക്കോപ്റ്ററിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മക്ക് ധീരതക്കുള്ള നവ് സേനാ മെഡലും ലഭിച്ചു.വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ്. ഫ്രാന്‍സിലെത്തി റഫാല്‍ വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു.
ശനിയാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരം കൈമാറും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."