HOME
DETAILS
MAL
ദിനപത്രത്തിന്റെ ഉത്ഭവം വിവരിച്ച് സുപ്രഭാതം ഇല്ലസ്‌ട്രേഷന്‍ പവലിയന്‍
backup
February 28 2020 | 02:02 AM
കോഴിക്കോട്: പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രവും വര്‍ത്തമാനവും പറയുന്ന സുപ്രഭാതം ഇല്ലസ്‌ട്രേഷന്‍ പവലിയനും പ്രദര്‍ശന നഗരിയില്‍. ഒരു ദിനപത്രത്തിന്റെ ഉത്ഭവം എങ്ങെനെ നടക്കുന്നു എന്ന ഡോക്യുഫിക്ഷനാണ് പ്രദര്‍ശനത്തിലുള്ളത്. വാര്‍ത്ത - ഫോട്ടോ ശേഖരണം, പേജ് വിന്യാസം, അച്ചടി, വിതരണം തുടങ്ങി വിവിധ ഘട്ടങ്ങളാണ് പത്ത്മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുഫിക്ഷനില്‍ വിവരിക്കുന്നത്. പത്ര അച്ചടിയുടെ കഥ പറയുന്ന വൈവിധ്യമാര്‍ന്ന അച്ചുകൂടങ്ങള്‍, ടൈപ്പ്‌റൈറ്റര്‍, മലയാളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ ഇന്നലെകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ പഴയ പത്രങ്ങളുടെ അസ്സല്‍ പതിപ്പുകളും ചരിത്രപ്രധാനമായ പത്രങ്ങളുടെ കോപ്പികളും പവലിയനിലുണ്ട്. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത്, ഇന്ദിരാഗാന്ധി വധം, രാജീവ് ഗാന്ധി വധം, വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചത്, അല്‍-അമീന്‍, ലക്ഷദ്വീപില്‍ നിന്ന് ഇറങ്ങുന്ന ഏക ദിനപത്രം തുടങ്ങി ചരിത്രപരമായ പ്രത്യേകതകളടങ്ങിയ പത്രക്കട്ടിങ്ങുകള്‍, സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യകോപ്പി, പ്രധാനപ്പെട്ട പേജുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
പ്രദര്‍ശന നഗരിയുടെ മുന്‍വശത്തായി സജീകരിച്ച പ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം അസം എം.എല്‍.എ ശേര്‍മാന്‍ അലി അഹമ്മദ് നിര്‍വഹിച്ചു.
സുപ്രഭാതം എഡിറ്റര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ. സജീവന്‍, മാര്‍ക്കറ്റിങ് അസി.മാനേജര്‍ മുഹമ്മദ് നാഫി, സര്‍ക്കുലേഷന്‍ അസി.മാനേജര്‍ ഷാനവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."