HOME
DETAILS
MAL
അനലറ്റിക്കല്‍ ലാബ് ആരംഭിക്കണമെന്ന്
backup
March 05 2017 | 19:03 PM
ചങ്ങനാശേരി: ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പരിശോധിക്കുന്നതിന് താലൂക്ക് തലത്തില്‍ അനലറ്റിക്കല്‍ ലാബ് ആരംഭിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ മാടപ്പള്ളി പഞ്ചായത്ത് പ്രവര്‍ത്തകയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. തെങ്ങണ നെഹറു മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പ്രവര്‍ത്തകയോഗം സംസ്ഥാന പ്രസിഡന്റ് വി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഹലീല്‍ റഹ്മാന് അധ്യക്ഷനായിരുന്നു. ബാബു ടി വര്‍ഗീസ്, താലൂക്ക് ജോ. സെക്രട്ടറി ലത്തീഫ് ഓവേലി, പി.ആര് സുനില്‍ സംസാരിച്ചു. പഞ്ചായത്ത് കണ്‍വീനറായി ശശികലയെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."