കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്: കാമുകനും പങ്ക്, കുട്ടിയില്ലായിരുന്നുവെങ്കില്‍ വിവാഹം കഴിക്കാമായിരുന്നുവെന്ന് നിഥിന്‍, ശരണ്യയെ ശാരീരികമായും സാമ്പത്തികമായും ഇയാള്‍ ഉപയോഗിച്ചതിനും തെളിവ്
കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍, ശരണ്യയുടെ കാമുകന്‍ നിതിനും പങ്കെന്നു തെളിയുന്നു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം നിഥിന്‍ വിവാഹം കഴിക്കുമായിരുന്നു എന്നതടക്കമുള്ള ചാറ്റിംഗുകളും ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ തെളിവുകളെല്ലാം നിര്‍ണായകമാവുകയാണ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയില്‍ നിതിനും പങ്കുണ്ടെന്നും വ്യക്തമാവുകയാണ്.
ശരണ്യയെ സാമ്പത്തികമായും ശാരീരികമായും ഇയാള്‍ ചൂഷണം ചെയ്തതിന്റെ തെളിവുകളും പൊലിസിനു ലഭിച്ചിട്ടുണ്ട്. പ്രേരണയ്‌ക്കൊപ്പം ഗുഢാലോചനക്കുറ്റവും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ നിധിന്‍ കൈവശപ്പെടുത്തിയതായിരുന്നു. കുട്ടി മരിച്ചതിനു തലേ ദിവസം രാത്രി ഒരു മണിക്ക് പോലും ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ശരണ്യയെക്കൊണ്ട് ബാങ്കില്‍ നിന്നും ലോണ്‍ എടുപ്പിച്ചിരുന്നു. ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പൊലിസ് പറയുന്നു. ബാങ്ക് ലോണിന് ശ്രമിച്ചതിന്റെ രേഖകളും കാമുകന്റെ വീട്ടില്‍ നിന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."