HOME
DETAILS

ഹയര്‍സെക്കന്‍ഡറി: ബൈട്രാന്‍സ്ഫര്‍ നിയമനം നടത്താന്‍ മാനേജര്‍മാര്‍ക്ക് സ്വതന്ത്രാധികാരം

  
backup
January 25, 2019 | 6:24 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%ac%e0%b5%88%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be

മലപ്പുറം: എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനത്തില്‍ ഗവണ്‍മെന്റ് പിടിമുറുക്കുന്നതിനിടെ ബൈട്രാന്‍സ്ഫര്‍ നിയമനങ്ങളില്‍ മാനേജര്‍മാര്‍ക്ക് സ്വതന്ത്രാധാകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രൊമോഷന്‍ അര്‍ഹതയുള്ള 25 ശതമാനം ബൈട്രാന്‍സ്ഫര്‍ തസ്തികളില്‍ നിയമനം നടത്താന്‍ മാനേജര്‍മാര്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കേണ്ട.


എയ്ഡഡ് മേഖലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക നിയമനം നിലവില്‍ അംഗീകൃത സെലക്ഷന്‍ കമ്മിറ്റി മുഖാന്തരമാണ് നടക്കുന്നത്. ആകെയുള്ള തസ്തികകളില്‍ 25 ശതമാനം ഒരേ വിദ്യാഭ്യാസ ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ യോഗ്യരായ ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്ന് നിയമിക്കണമെന്നാണ് നിയമം. ഇത്തരത്തില്‍ യോഗ്യതയുള്ള ഹൈസ്‌കൂള്‍ അധ്യാപകര്‍ ഇല്ലെങ്കില്‍ യോഗ്യരായ യു.പി, എല്‍.പി അധ്യാപകരെ ബൈട്രൈന്‍സ്ഫര്‍ വഴി നിയമിക്കണമെന്നുമായിരുന്നു നിലവിലെ നിയമം. ഇതിനായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കളക്ടറുടെയോ, ഡെപ്യൂട്ടി ഡയറക്ടറുടെയോ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മാത്രമേ നിയമനം നടത്താവൂ എന്നുമാണ് നിലവിലെ ചട്ടം.


കേരള വിദ്യാഭ്യാസ നിയമം(കെ.ഇ.ആര്‍)പ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ നിയമനാധികാരം മാനേജര്‍മാര്‍ക്ക് മാത്രമാണ് എന്ന വാദഗതി ഉയര്‍ത്തിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇല്ലാതെ തന്നെ നിയമനം നടത്താന്‍ ഇപ്പോള്‍ മാനജര്‍മാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്്. യോഗ്യതയുള്ളവര്‍ ഉണ്ടായിട്ടും സെലക്ഷന്‍ കമ്മിറ്റി രൂപീകരണവും തീരുമാനവും വൈകുന്നതു ചൂണ്ടിക്കാട്ടി നേരത്തെ മാനേജര്‍മാര്‍ സര്‍ക്കാറിന് നിവേദനവും നല്‍കിയിരുന്നു.
ഇതുകൂടി പരിഗണിച്ചാണ് ഒരു വിദ്യാഭ്യാസ ഏജന്‍സിക്കുകീഴിലുണ്ടാകുന്ന എല്ലാ അധ്യാപക ഒഴിവുകളിലും ബൈട്രാന്‍സ്ഫര്‍ വഴി സര്‍ക്കാര്‍ ശുപാര്‍ശ ഇല്ലാതെ തന്നെ നിയമിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്്. എന്നാല്‍ നിയമനങ്ങളില്‍ യോഗ്യതയും സീനിയോറിറ്റിയും പരിഗണിച്ച് ചട്ടപ്രകാരമാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്്. ഇതുസംബന്ധിച്ച് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പ്രത്യേക പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്്. എയ്ഡഡ് സ്‌കൂളുകളിലെ ബൈട്രാന്‍സ്ഫര്‍ ഒഴികെയുള്ള 75 ശതമാനം ഒഴിവുകളില്‍ നേരിട്ടുള്ള നിയമനവുമാണ് നടക്കുന്നത്്. എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപക നിയമനങ്ങളും പി.എസ്.സിക്ക് വിടണമെന്ന പൊതുതാല്‍പര്യഹര്‍ജിയില്‍ മൂന്നാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം വന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയർന്ന് കോഴിമുട്ട വില; സർവകാല റെക്കോർഡിലേക്ക് 

Kerala
  •  a month ago
No Image

'കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണം, പാര്‍ട്ടിക്ക് വേണ്ടത് മുഴുവന്‍ സമയ അധ്യക്ഷനെ'  സണ്ണി ജോസഫ് മാറണമെന്നാവശ്യപ്പെട്ട് ഡി.സി.സി ഓഫിസിന് മുന്നില്‍ ഫ്ലക്‌സ്

Kerala
  •  a month ago
No Image

ജനസംഖ്യാ കണക്കെടുപ്പ്; ആദ്യഘട്ടത്തിൽ പ്രവാസികൾ ഉൾപ്പെടില്ല

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  a month ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a month ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a month ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a month ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  a month ago