HOME
DETAILS

നയം പ്രഖ്യാപിച്ച് ബജറ്റ് സമ്മേളനം

  
backup
January 25, 2019 | 6:32 PM

%e0%b4%a8%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1

 

ഗവര്‍ണര്‍ പി. സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നലെ ആരംഭിച്ചിരിക്കയാണ്. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് സഭയില്‍ തുടങ്ങുമ്പോള്‍ അത് ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിതുറക്കുമെന്നതിന് സംശയമില്ല. അതാണല്ലോ പരമ്പരാഗതമായ രീതി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ സഭയില്‍ പ്രവേശിച്ചപ്പോള്‍തന്നെ പ്രതിപക്ഷം പ്രളയക്കെടുതിക്കിരയായവര്‍ക്ക് നീതികിട്ടണമെന്ന ബാനര്‍ ഉയര്‍ത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തന്റെ പ്രസംഗത്തില്‍ എല്ലാറ്റിനും മറുപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രസംഗത്തിനിടെ പറയുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യത്തിന് ഉചിതമായൊരു മറുപടി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉണ്ടായതുമില്ല.


ശബരിമല യുവതീ പ്രവേശനത്തെക്കുറിച്ചും ലിംഗസമത്വം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വനിതാമതില്‍ സംഘടിപ്പിച്ചതിനെപറ്റിയുമാണ് പ്രധാനമായും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപറഞ്ഞത്. നവകേരളം നിര്‍മിക്കുന്നത് തന്നെയാണ് സര്‍ക്കാറിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം പിന്നീട് കണ്ടില്ല. കേരളത്തെ പുനര്‍നിര്‍മിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവമാണ് കാണിക്കുന്നത്.


എന്നാല്‍ അതുംപറഞ്ഞ് സ്വയം ചെയ്യേണ്ട കര്‍മങ്ങളില്‍ വിമുഖത കാണിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ പറ്റില്ല. കഴിഞ്ഞ തവണ ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗമുണ്ടായിരുന്നു. നോട്ട് നിരോധനം പോലുള്ള തലതിരിഞ്ഞ നടപടി സാമ്പത്തിക ഭദ്രത തകര്‍ത്തു എന്ന രീതിയിലുള്ള പരാമര്‍ശങ്ങളൊക്കെയും ഗവര്‍ണര്‍ വായിക്കാതെ വിട്ടുകളയുകയായിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവരുത്തിയത്. എന്നാല്‍ ഈ പ്രാവശ്യം പ്രസംഗത്തിന്റെ തുടക്കത്തിലും പിന്നീടും ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ചും പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നത് സംബന്ധിച്ചും നടത്തിയ പ്രസംഗം വസ്തുതാപരവും വിശ്വാസയോഗ്യവുമായ വിശദീകരണമായില്ല.


സുപ്രിംകോടതി വിധിയെതുടര്‍ന്ന് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതതന്നെയാണ്. എന്നാല്‍ അത് നടപ്പിലാക്കിയ രീതി കേരളീയ സമൂഹത്തില്‍ അപകടകരമാംവിധത്തില്‍ വിഭാഗീയതക്ക് വിത്ത് പാകുന്ന രീതിയിലായിപ്പോയി. ലിംഗസമത്വം നടപ്പിലാക്കുക എന്നത് ഈ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായിരിക്കാം. എന്നാല്‍ സര്‍ക്കാര്‍ ഒരു മധ്യസ്ഥന്റെ റോളില്‍നിന്നുകൊണ്ട് അനുനയത്തിലൂടെ വേണമായിരുന്നു കാര്യങ്ങള്‍ നീക്കാന്‍. ഇവിടെ സര്‍ക്കാര്‍ ഒരു ഭാഗത്ത്‌നിന്നും ആര്‍.എസ്.എസ് മറുഭാഗത്ത്‌നിന്നും യുവതീ പ്രവേശനത്തിന്റെ പേരില്‍ ഏറ്റുമുട്ടുന്നതിനാണ് കേരളം സാക്ഷ്യംവഹിച്ചത്. കയ്യൂക്കിലൂടെയും ബലപ്രയോഗത്തിലൂടെയുമല്ല ലിംഗസമത്വം നടപ്പിലാക്കേണ്ടത്. നവോത്ഥാനത്തിന്റെ പേരില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക.


സ്വതന്ത്രമായ ചിന്താഗതി വളര്‍ന്നുവരികയും അത്തരം ചിന്തകള്‍ വച്ചുപുലര്‍ത്തുന്നവര്‍ നിവര്‍ന്നുനില്‍ക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നവോത്ഥാനം. ഈ വിഷയത്തില്‍ അനുനയത്തിന്റെ മാര്‍ഗമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെങ്കില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് കുറേക്കൂടി തിളക്കം കിട്ടുമായിരുന്നു. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് ശുഷ്‌കാന്തിയോടെയുള്ള നീക്കങ്ങളൊന്നും ഉണ്ടായില്ല.


ആളുകള്‍ ഇപ്പോഴും അന്യരുടെ വീടുകളിലെ കോലായികളിലും ഷഡുകളിലുമാണ് കഴിയുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ സഹായധനം കിട്ടാത്തവരുമുണ്ട്. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഒരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയും അതിലേക്ക് പൊതുജന ശ്രദ്ധ കൊണ്ടുവരാന്‍ പരിപാടികള്‍ ആവിഷ്‌ക്കരിക്കുകയും അനാവശ്യ ചെലവുകള്‍ കര്‍ശനമായി വെട്ടിക്കുറക്കുകയും ചെയ്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകുമായിരുന്നു.


ആയിരം ദിവസത്തെ ഭരണകൂട നേട്ടങ്ങള്‍ മണ്ഡലങ്ങള്‍തോറും ആഘോഷിക്കുവാന്‍ മൂന്ന് ദിവസമാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്. ഇതിലൂടെവരുന്ന പാഴ്‌ച്ചെലവ് പ്രളയാനന്തര നവകേരള നിര്‍മിതിക്കായി നീക്കിവച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു ദിവസത്തെ ആഘോഷംകൊണ്ട് മതിയാക്കാമായിരുന്നില്ലേ നേട്ടപ്പൊലിമ.


14,000 വീടുകള്‍ പൂര്‍ണമായും 2.5 ലക്ഷം വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്ന് ഗവര്‍ണര്‍തന്നെ നയപ്രഖ്യാപനത്തിലൂടെ പറയുന്നുണ്ട്. പുനര്‍നിര്‍മിതിക്കായി കേന്ദ്രസര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. 31,000 കോടിയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിടത്ത് 3000 കോടി മാത്രമാണ് ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത്. പുറമേനിന്ന് സഹായംകിട്ടുന്നത് തടയുകയും ചെയ്തു. കേരളം കൈവരിച്ച പുരോഗതി ചൂണ്ടിക്കാണിച്ചാണ് ഇതെല്ലാം നിഷേധിക്കുന്നത് എന്നത് എന്ത്മാത്രം ബാലിശമാണ്.


കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നത് ഇതിനാലായിരിക്കാം. വികസന നേട്ടങ്ങളായി മലയോര ഹൈവേയും കൊല്ലം ബൈപാസും എല്‍.എന്‍.ജി പൈപ്പ് ലൈനും പ്രസംഗത്തില്‍ പറയുന്നുണ്ടെങ്കിലും ഇതെല്ലാം മുന്‍ സര്‍ക്കാരുകള്‍ തുടങ്ങിവച്ചതാണ്. മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ഇടതുമുന്നണി സര്‍ക്കാര്‍ അത് പൂര്‍ത്തിയാക്കിയെന്നേയുള്ളൂ. കൊല്ലം ബൈപാസ് നിര്‍മാണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍തന്നെ പണിപൂര്‍ത്തിയായത് കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ അശാന്ത പരിശ്രമത്താലുമാണ്. തിരുവനന്തപുരം-കാസര്‍കോട് സെമിഹൈസ്പീഡ് ട്രെയിന്‍ സ്ഥാപിക്കുമെന്നാണ് സര്‍ക്കാരിന്റെ ഒരു വാഗ്ദാനം. ഇതുവഴി തിരുവനന്തപുരത്തുനിന്ന് നാല് മണിക്കൂര്‍കൊണ്ട് കാസര്‍കോട്ടെത്താന്‍ കഴിയുന്നു എന്നത് ഒരു നേട്ടംതന്നെ. ജനങ്ങളുടെ ജീവനും സ്വത്തിനും നേരെ ഹര്‍ത്താലുകളുടെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവും അഭിനന്ദനീയമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  7 days ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  7 days ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  7 days ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  7 days ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  7 days ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  7 days ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  7 days ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  7 days ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  8 days ago