മത്സ്യത്തൊഴിലാളികളുടെ നിയമസഭാ മാര്‍ച്ച് എട്ടിന്
കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്ത് ജീവിക്കുന്ന കടലോര പ്രദേശം കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാന്‍ നടത്തി വരുന്ന ഏതുതരം നടപടികളെയും ചെറുത്തു തോല്‍പ്പിക്കുമെന്ന് മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡില്‍ നിന്നും 16000 കോടി കടം വാങ്ങി കേരളത്തിലെ കടലോരത്തുതാമസിക്കുന്ന 36000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ എട്ടിന് നിയമസഭാ മാര്‍ച്ച് നടത്തും.
ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ലൂക്കോസ് അധ്യക്ഷനായി. എന്‍ മരിയാന്, എ സി ജോസ്, ജി യേശുദാസ്, എഡ്ഗര്‍ സബാസ്റ്റിയന്‍, ബൈജുതോമസ്, രമ്യ മുത്തുനായകം, യോഹന്നാന്, എസ് എഫ് യേശുദാസ്, പി മേരിദാസന്‍, ഹെന്‍ട്രി, രാജു തടത്തില്‍, അഗസ്റ്റിന് ലോറന്‍സ്, സുബ്രഹ്മണ്യന്, സുധീശന്‍, ആര് ശശി, ഫസലുദ്ദീന്‍, സുപ്രിയാന്‍, സിറില്‍ പത്രോസ് സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."