ഡല്‍ഹിയില്‍ ജനങ്ങളെ വംശഹത്യയിലേക്ക് പ്രേരിപ്പിച്ചത് പ്രതിപക്ഷ പാര്‍ട്ടികളെന്ന് അമിത് ഷാ
ഭുവനേശ്വര്‍: ഡല്‍ഹിയില്‍ നടന്ന വംശഹത്യയ്ക്ക് കാരണക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്ന് അമിത് ഷാ.സത്യത്തിനുവേണ്ടി പൊരുതാന്‍ ബി.ജെ.പി സര്‍ക്കാരിന് മടിയില്ലെന്നും കലാപത്തിലേക്ക് പ്രതിപക്ഷം ജനങ്ങളെ ഇളക്കിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ ആരുടേയും പൗരത്വം എടുത്തുകളയുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഒഡിഷയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര
മോദി സിഎഎ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇതുവരെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42ആയി ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയില്‍ കനത്ത സുരക്ഷ തുടരുകയാണ്. അതേസമയം പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഡല്‍ഹി വംശഹത്യയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. ഒപ്പം സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ ഉടന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."