HOME
DETAILS

പ്രവാസി മലയാളി ഫെഡറേഷന്‍ ജി.സി.സി തല സമ്മേളനം സമാപിച്ചു

  
backup
March 05 2017 | 20:03 PM

%ef%bb%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%ab%e0%b5%86%e0%b4%a1%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d

മനാമ: പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) ജി.സി.സി തല പ്രതിനിധി സമ്മേളനം ബഹ്‌റൈനില്‍ സമാപിച്ചു.
പ്രഥമ ദിനം ക്രിസ്റ്റല്‍ പാലസില്‍ നടന്ന ഗ്‌ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ജോസ് പനച്ചിക്കന്‍, ഷാഹിദ കമാല്‍, ബഷീര്‍ അമ്പലായി, ഡെയിസ് ഇടിക്കുള, ജോര്‍ജ് മാത്യു എന്നിവര്‍ പങ്കെടുത്തു. സാമ്പത്തിക മേഖലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഡെയിസ് ഇടിക്കുള വിഷയം അവതരിപ്പിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, മഞ്ജു വിനോദ്, സുബൈര്‍ കണ്ണൂര്‍, എം.അബ്ദുല്‍ ജലീല്‍, ഷിബു ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി.മുഹമ്മദലി, കെ.വി.അനീഷ്, എം.അബ്ദുല്‍ ജലീല്‍, സി.അഷ്‌റഫ്, എം.എ.സിദ്ദീഖ്, ഒ.പി.അസീസ് എന്നിവരെ ബിസിനസ് മീറ്റില്‍ ആദരിച്ചു. ആരോഗ്യ ബോധവത്കരണ സെമിനാറില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ.വി.പി.ഗംഗാധരന്‍ സംസാരിച്ചു.


വൈകീട്ട് ബാങ് സാങ് തായ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ശ്രീലേഖ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളില്‍ അറിയാതെ പെട്ടുപോയ നിരവധിപേരാണ് നമ്മുടെ ജയിലുകളില്‍ കഴിയുന്നതെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യം പ്രവാസികള്‍ ആലോചിക്കണമെന്നും ശ്രീലേഖ പറഞ്ഞു.
വികസന പദ്ധതികളില്‍ ജയിലില്‍ കഴിയുന്നവരുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്താനാകും എന്ന കാര്യം ആലോചിക്കുന്നുണ്ട്.
പലരും വിവിധ ജോലികളില്‍ പ്രാവീണ്യമുള്ളവരാണ്. ഈ കഴിവ് ഉപയോഗിക്കാനും ശിക്ഷയനുഭവിക്കുന്നവരെ സമൂഹനിര്‍മാണത്തില്‍ പങ്കാളികളാക്കാനും പുതിയ പദ്ധതി വഴി സാധിക്കും. ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ഇഛാശക്തി നാം നേടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.


ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പി.കെ.വേണുഗോപാല്‍ സ്വാഗതവും അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
ഷാഹിത കമാല്‍ സമാപന സമ്മേളനം നിയന്ത്രിച്ചു. കലാപരിപാടികളും അരങ്ങേറി.
സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഡോ.ജോസ് കാനാട്ട്, ജോസ് മാത്യു പനച്ചിക്കല്‍, ജോര്‍ജ് പടിക്കാകുടി, അനിത പുല്ലിയില്‍, സോമന്‍ ബേബി,ജോണ്‍ ഫിലിപ്പ്, അനസ് കാസിം, മഞ്ജു വിനോദ്, ഡോ.അബ്ദുല്‍ നാസര്‍, സാബു ചെറിയാന്‍, ഷാഹിത കമാല്‍, അലക്‌സ് ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി സമ്മാന്‍ ജേതാവ് വി.കെ.രാജശേഖരന്‍ പിള്ള, സി.രാജന്‍, മുഹമ്മത് റഫീഖ്, ലത്തീഫ് പയ്യോളി, അബ്ദുല്‍ ഖാദര്‍ എന്നിവരെ ആദരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago