സംഘ്പരിവാറിനെതിരേ ജനജാഗ്രതാ സദസുമായി സി.പി.എം
തിരുവനന്തപുരം: രാജ്യത്താകെ വര്‍ഗീയകലാപം നടത്താനുള്ള സംഘ്പരിവാര്‍ ശ്രമത്തിനെതിരേ മാര്‍ച്ച് അഞ്ചിന് വൈകിട്ട് ഏരിയാ കേന്ദ്രങ്ങളില്‍ ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഡല്‍ഹിയിലെ വംശഹത്യ ആസൂത്രിതമാണ്. ഗുജറാത്തിലെ വംശഹത്യയ്ക്ക് സമാനമായ രീതികളാണ് ഇവിടെയും അവലംബിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേട്ടയാടുകയാണ് ചെയ്തത്.
ജനാധിപത്യ വ്യവസ്ഥയില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ആക്രമണത്തിന് ആഹ്വാനം ചെയ്ത മലയാളിയെ കേന്ദ്രമന്ത്രി തന്നെ ന്യായീകരിച്ചത് ഞെട്ടിപ്പിക്കുന്നതാണ്.
സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം. വര്‍ഗീയകലാപ ശ്രമങ്ങള്‍ക്കെതിരേ കേരളീയ സമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."