മന്ത്രി മൊയ്തീന്റെ വസതിയില്‍ മോഷണം നടന്നിട്ട് ഒരു മാസം: ഇരുട്ടില്‍തപ്പി അന്വേഷണ സംഘം
വടക്കാഞ്ചേരി: വ്യവസായ,കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പനങ്ങാട്ടുകരയിലുള്ള വസതിയില്‍ മോഷ്ടാക്കളുടെ വിഹാരം നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ചെറു സൂചന പോലും ലഭിക്കാതെ ഇരുട്ടില്‍ തപ്പി പ്രത്യേക അന്വേഷണ സംഘം.
മോഷണശ്രമത്തിന് ശേഷം മേഖലയില്‍ നിരവധി മോക്ഷണങ്ങള്‍ നടന്നെങ്കിലും ഒന്നില്‍ പോലും പ്രതികളെ പിടികൂടാന്‍ കഴിയാത്തതും വലിയ നാണക്കേടായി. മൊയ്തീന്റെ വസതിയുടെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ രണ്ട് മുറികളുടെ വാതിലുകള്‍ തകര്‍ത്തിരുന്നു. വീടിനുള്ളിലെ സാധന സാമഗ്രികള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു ഇരുനില വീടിന്റെ പ്രധാന വാതില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ വാതില്‍ ഉള്ളില്‍ നിന്ന് കുറ്റിയിട്ടാണ് വിഹരിച്ചത്. വീടിന് പുറത്തുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് പൂട്ട് തകര്‍ത്തത് ഇതിന് മുമ്പ് വൈദ്യുതി ബന്ധം വിഛേദിയ്ക്കുകയും, ഫ്യൂസുകള്‍ ഊരി മാറ്റി വീടിന് പുറകിലെ കിണറ്റില്‍ കൊണ്ടിടുകയും ചെയ്തിരുന്നു.
വിദേശത്തായിരുന്ന മകള്‍ ഷീബയുടെ എതാനും സ്വര്‍ണ്ണാഭരണങ്ങളും, അയ്യായിരത്തോളം രൂപയും വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെങ്കിലും ഇത് പൊളിയ്ക്കാതിരുന്നതിനാല്‍ നഷ്ടപ്പെട്ടിരുന്നില്ല. മന്ത്രിയുടെ പഴയമൊബൈല്‍ ഫോണ്‍ വീടിനുള്ളിലുണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിരുന്നില്ല.ജനുവരി 29 ന് പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. മന്ത്രിയും, കുടുംബവും തിരുവനന്തപുരത്തായിരുന്നു. അതു കൊണ്ടു തന്നെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു 29 ന് പുലര്‍ച്ചെ നാല് മണിയോടെ മന്ത്രി വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍,സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രന്‍, കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു, വടക്കാഞ്ചേരി സ.ിഐ ടി.എസ് സിനോജ്, എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് അധികൃതരും,ഡോഗ് സ്‌ക്വാഡും,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതികള്‍ ഇന്നും കാണാമറയത്ത് തന്നെയാണെന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."