വിജില്‍ നൗ ആപ്പില്‍ പരാതി; റനവ്യു സംഘം പരിശോധന നടത്തി
ആലത്തൂര്‍: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള വിജിലന്‍സിന്റെ വിജില്‍ നൗ മൊബൈല്‍ ആപ്പ്‌ളിക്കേഷനില്‍ മണ്ണെടുപ്പ് സംബന്ധിിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തേങ്കുറിശ്ശി രണ്ട് വില്ലേജിലെ പ്രദേശങ്ങളില്‍ റവന്യു സംഘം പരിശോധന നടത്തി.മാതക്കോട്,ആനകുറ്റിപ്പാറ എന്ന സ്ഥലത്ത് വയലില്‍ മണ്ണെടുത്തതായി കണ്ടെത്തി.നിലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ നോട്ടീസ് നല്‍കി.
പരാതിയില്‍ പറയുന്ന മാഹാളികുടം,വിളയഞ്ചാത്തന്നൂര്‍,പാട്ടാളികളം എന്നീ പ്രദേശങ്ങളില്‍ മണ്ണെടുപ്പ് കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കാടാങ്കോട് നേരത്തെ മണ്ണെടുപ്പ് നടന്ന സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉടമയ്ക് നല്‍കിയ ഉത്തരവ് നടപ്പാക്കിയതായി പരിശോധനയില്‍ ബോധ്യപ്പെട്ടു.
രാത്രിയില്‍ നടത്തുന്ന മണ്ണെടുപ്പ് തടയാന്‍ റവന്യു വകുപ്പിന് സംവിധാനം ഇല്ലാത്തതിനാല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിന് റവന്യു വകുപ്പ് കത്ത് നല്‍കി.തഹസീല്‍ദാര്‍ എംകെ.അനില്‍കുമാര്‍,ഡപ്യൂട്ടി തഹസീല്‍ദാര്‍ ജനാര്‍ദ്ദനന്‍,വില്ലേജോഫീസര്‍ വി.വി. വിജിത,യു.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."